ഡിസപ്പിയറിംഗ് ഫീച്ചർ പരിഷ്കരിച്ച് വാട്സ്ആപ്പ്
ഡിസപ്പിയറിംഗ് ഫീച്ചർ  പരിഷ്കരിച്ച് വാട്സ്ആപ്പ്
മും​​​ബൈ: ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ സ്വ​​​യം ഡി​​​ലീ​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ഡി​​​സ​​​പ്പി​​​യ​​​റിം​​​ഗ് ഫീ​​​ച്ച​​​ർ പ​​​രി​​​ഷ്ക​​​രി​​​ച്ച് വാ​​​ട്സ്ആ​​​പ്പ്.

ഏ​​​ഴു ദി​​​വ​​​സം എ​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കൊ​​​പ്പം, 24 മ​​​ണി​​​ക്കൂ​​​ർ, 90 ദി​​​വ​​​സം എ​​​ന്നീ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക​​​ൾ​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​ണു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്ന്. ഇ​​​തോ​​​ടെ, സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ 24 മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷ​​​മോ, ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മോ അ​​​ല്ലെ​​​ങ്കി​​​ൽ 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞോ ഡി​​​ലീ​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​വി​​​ധം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നാ​​​കും.

ഓ​​​രോ കോ​​​ണ്‍ടാ​​​ക്ടി​​​ലും പ്ര​​​ത്യേ​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം എ​​​ല്ലാ പു​​​തി​​​യ ചാ​​​റ്റു​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ ഡി​​​സ​​​പ്പി​​​യ​​​റിം​​​ഗ് ഫീ​​​ച്ച​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണു മ​​​റ്റൊ​​​രു പ​​​രി​​​ഷ്കാ​​​രം.


വാ​​​ട്സ്ആ​​​പ്പ് സെ​​​റ്റിം​​​ഗ്സ് >> അ​​​ക്കൗ​​​ണ്ട് >> പ്രൈ​​​വ​​​സി >> ഡി​​​ഫോ​​​ൾ​​​ട്ട് മെ​​​സേ​​​ജ് ടൈ​​​മ​​​ർ എ​​​ന്ന രീ​​​തി​​​യി​​​ൽ ഈ ​​​ക്ര​​​മീ​​​ക​​​ര​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കും.

ഏതെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക കോ​​​ണ്‍ടാ​​​ക്ടു​​​മാ​​​യു​​​ള്ള ചാ​​​റ്റു​​​ക​​​ൾ​​​ക്ക് ഈ ​​​ക്ര​​​മീ​​​ക​​​ര​​​ണം വേ​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​കോ​​​ണ്‍ടാ​​​ക്ട് സെ​​​ല​​​ക്ട് ചെ​​​യ്ത് ഡി​​​സ​​​പ്പി​​​യ​​​റിം​​​ഗ് ഫീ​​​ച്ച​​​ർ ഓ​​​ഫ് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.