ഫീ​​ച്ച​​ർ​​ഫോ​​ണു​​ക​​ളി​​ൽ യു​​പി​​എെ അ​​ധി​​ഷ്‌ഠിത സം​വി​ധാ​നം
ഫീ​​ച്ച​​ർ​​ഫോ​​ണു​​ക​​ളി​​ൽ   യു​​പി​​എെ അ​​ധി​​ഷ്‌ഠിത സം​വി​ധാ​നം
യൂ​​ണി​​ഫൈ​​ഡ് പേ​​മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ് (യു​​പി​​ഐ) അ​​ധി​​ഷ്ഠി​​ത പേ​​മെ​​ന്‍റ് സം​​വി​​ധാ​​ന​​ങ്ങ​​ൾ ഫീ​ച്ച​ർ​ഫോ​ണു​ക​ളി​ലും അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന് ആ​​ർ​​ബി​​ഐ അ​​റി​​യി​​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത കു​റ​ഞ്ഞ മേ​ഖ​ല​ക​ളി​ലും ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

സ​ർ​ക്കാ​ർ‌ ക​ട​പ്പ​ത്ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യു​ള്ള ​റീ​​ട്ടെ​​യ്ൽ ഡ​​യ​​റ​​ക്ട് സ്കീ​​മി​​ലേ​​ക്കും പ്രാ​​രം​​ഭ ഓ​​ഹ​​രി​​വി​​ല്പ​​ന​ (ഐ​പി​ഒ)​അ​പേ​ക്ഷ​യി​​ലേ​​ക്കു​​മു​​ള്ള, യു​​പി​​ഐ അ​ധി​ഷ്ഠി​ത പ​​ണ​​മ​​ട​​വ് പ​​രി​​ധി ര​​ണ്ടു ല​​ക്ഷ​​ത്തി​​ൽ​​നി​​ന്ന് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യാ​​യും ആ​ർ​ബി​ഐ ഉ​​യ​​ർ​​ത്തി.


ചെ​​റി​​യ തു​​ക​​യി​​ലു​​ള്ള ഇ​​ട​​പാ​​ടു​​ക​​ൾ കൂ​ടു​ത​ൽ ല​​ളി​​ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​പി​​എെ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ൽ “ഓ​​ണ്‍ ഡി​​വൈ​​സ്’’ സം​​വി​​ധാ​​നം കൊ​​ണ്ടു​​വ​​രു​​മെ​​ന്നും ആ​​ർ​​ബി​​എെ അ​​റി​​യി​​ച്ചു.