"ല​ക്കി ബി​ൽ’ആ​പ്പ് ഹി​റ്റ് !
"ല​ക്കി ബി​ൽ’ആ​പ്പ് ഹി​റ്റ് !
Saturday, August 20, 2022 9:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ല​​​ക്കി ബി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ന് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം. ആ​​​ദ്യ മൂ​​​ന്ന് ദി​​​വ​​​സം കൊ​​​ണ്ട് 13,429 ബി​​​ല്ലു​​​ക​​​ളാ​​​ണ് ആ​​​പ്പി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത് . ആ​​​പ്പി​​​ൽ ബി​​​ല്ലു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​വ​​​ർ​​​ക്കു​​​ള്ള പ്ര​​​തി​​​ദി​​​ന ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് ഫെ​​​യ്സ്ബു​​​ക്ക് പേ​​​ജി​​​ലും വെ​​​ബ്സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

ആ​​​പ്പ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നാ​​​യും അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കും. പ്ര​​​തി​​​ദി​​​ന ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് കു​​​ടും​​​ബ​​​ശ്രീ ന​​​ൽ​​​കു​​​ന്ന 1000 രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് പാ​​​ക്ക​​​റ്റ് 25 പേ​​​ർ​​​ക്കും, വ​​​ന​​​ശ്രീ ന​​​ൽ​​​കു​​​ന്ന 1000 രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് പാ​​​ക്ക​​​റ്റ് 25 പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും. ഗി​​​ഫ്റ്റ് പാ​​​ക്ക​​​റ്റു​​​ക​​​ൾ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​ച്ച് ന​​​ൽ​​​കും.

ബി​​​ല്ലു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ബി​​​ല്ലി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളും, മൊ​​​ബൈ​​​ൽ ആ​​​പ്പ് സ്വ​​​യം ബി​​​ല്ലി​​​ൽ നി​​​ന്ന് ശേ​​​ഖ​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​യ ജി​​​എ​​​സ്ടി ന​​​മ്പ​​​ർ, ബി​​​ൽ തീ​​​യ​​​തി, ബി​​​ൽ ന​​​മ്പ​​​ർ, ബി​​​ൽ തു​​​ക എ​​​ന്നി​​​വ ഒ​​​ത്ത് നോ​​​ക്കി ശ​​​രി​​​യ​​​യാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ ബി​​​ല്ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു.

ആ​​​പ്പ് സ്വ​​​മേ​​​ധ​​​യാ ശേ​​​ഖ​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ തെ​​​റ്റു​​​ണ്ടെ​​​ങ്കി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ തി​​​രു​​​ത്തി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ആ​​​പ്പി​​​ലെ ബി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും ഒ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ബി​​​ല്ലി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളും വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ങ്കി​​​ൽ തെ​​​റ്റാ​​​യ ബി​​​ല്ലു​​​ക​​​ൾ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കും.


പ്ര​​​തി​​​വാ​​​ര ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ കെ​​​ടി​​​ഡി​​​സി​​​യു​​​ടെ മൂ​​​ന്നു പ​​​ക​​​ൽ/ ര​​​ണ്ട് രാ​​​ത്രി വ​​​രു​​​ന്ന സൗ​​​ജ​​​ന്യ ഫാ​​​മി​​​ലി താ​​​മ​​​സ​​​സൗ​​​ക​​​ര്യം 25 പേ​​​ർ​​​ക്ക് ല​​​ഭി​​​ക്കും. പ്ര​​​തി മാ​​​സ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​നം നേ​​​ടു​​​ന്ന ആ​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ​​​യും, ര​​​ണ്ടാം സ​​​മ്മാ​​​നം 2 ല​​​ക്ഷം രൂ​​​പ വീ​​​തം 5 പേ​​​ർ​​​ക്കും, മൂ​​​ന്നാം സ​​​മ്മാ​​​നം 1 ല​​​ക്ഷം രൂ​​​പ വീ​​​തം 5 പേ​​​ർ​​​ക്ക് ല​​​ഭി​​​ക്കും.

ബ​​​മ്പ​​​ർ സ​​​മ്മാ​​​ന വി​​​ജ​​​യി​​​ക്ക് 25 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് മ​​​റ്റ് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ . പ്ര​​​തി​​​വ​​​ർ​​​ഷം 5 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ല​​​ക്കി ബി​​​ൽ ആ​​​പ്പ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ബി​​​ല്ലു​​​ക​​​ൾ നേ​​​രി​​​ട്ട് വ​​​കു​​​പ്പി​​​ന് ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് ല​​​ക്കി ബി​​​ൽ ആ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഗൂ​​​ഗി​​​ൾ പ്‌​​​ളേ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വെ​​​ബ്സൈ​​​റ്റാ​​​യ www.keralataxes.gov.in നി​​​ന്നും ല​​​ക്കി ബി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്പ് ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യാം.