200 എംപി കാ​​​മ​​​റ​​​യു​​​മാ​​​യി ഹോ​​​ണ​​​ർ
200 എംപി കാ​​​മ​​​റ​​​യു​​​മാ​​​യി ഹോ​​​ണ​​​ർ
മും​​​ബൈ: ഹോ​​​ണ​​​ർ 90 5ജി ​​​ഫോ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. 5000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി ശേ​​​ഷി​​​യു​​​ള്ള ഫോ​​​ണി​​​ന്‍റെ പ്രൈ​​​മ​​​റി റി​​​യ​​​ർ കാ​​​മ​​​റ 200 മെ​​​ഗാ​​​പി​​​ക്സ​​​ലാ​​​ണ്.

മൂ​​​ന്നു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​ണു നി​​​ല​​​വി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 8 ജി​​​ബി+256 ജി​​​ബി മോ​​​ഡ​​​ലി​​​ന് 37,999 രൂ​​​പ​​​യും 12 ജി​​​ബി +512 ജി​​​ബി മോ​​​ഡ​​​ലി​​​ന് 39,999 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.


10000 രൂ​​​പ​​​വ​​​രെ കി​​​ഴി​​​വ് ല​​​ഭി​​​ക്കു​​​ന്ന പ​​​രി​​​മി​​​ത​​​കാ​​​ല ഓ​​​ഫ​​​റും ക​​​ന്പ​​​നി ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഈ ​​​മാ​​​സം 18 മു​​​ത​​​ൽ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലും ആ​​​മ​​​സോ​​​ണി​​​ലും ഫോ​​​ണ്‍ ല​​​ഭി​​​ക്കും.