ബി​എം​ഡ​ബ്ല്യു സെ​ഡ് 4 റോ​ഡ്സ്റ്റ​ര്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ബി​​​എം​​​ഡ​​​ബ്ല്യു​​​വി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ സെ​​​ഡ് 4 റോ​​​ഡ്സ്റ്റ​​​ര്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​സ് ഡ്രൈ​​​വ് 20 ഐ, ​​​എം 40 ഐ ​​​എ​​​ന്നി​​​വ​​​യാ​​​ണ് ക​​​മ്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ര​​​ണ്ട് പ​​​തി​​​പ്പു​​​ക​​​ള്‍.​​എം ​സീ​​​രീ​​​സി​​​ലു​​​ള്ള കാ​​​ര്‍ പെ​​​ര്‍​ഫോ​​​മ​​​ന്‍​സ് വാ​​​ഹ​​​ന​​​മാ​​​യി​​​ട്ടാ​​​ണ് ക​​​മ്പ​​​നി എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്കാ​​​യി തു​​​റ​​​ക്കു​​​ക​​​യും അ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്യാ​​​വു​​​ന്ന റൂ​​​ഫ് ടോ​​​പ്പ്, മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​ന്‍റീ​​​രി​​​യ​​​റും എ​​​ക്സ്റ്റീ​​​രി​​​യ​​​റും വെ​​​ര്‍​ട്ടി​​​ക്ക​​​ലി അ​​​ലൈ​​​ന്‍​ഡ് ഹെ​​​ഡ്‌​​​ലൈ​​​റ്റ്, മെ​​​ഷ് ഡി​​​സൈ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ മാ​​​റ്റ​​​ങ്ങ​​​ളി​​​ല്‍ ചി​​​ല​​​താ​​​ണ്. ഇ​​​ന്‍റീ​​​രി​​​യ​​​റി​​​ല്‍ വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളും ഇ​​​ങ്ങ​​​നെ ത​​​ന്നെ.


എ​​​സ് ഡ്രൈ​​​വ് 20 ഐ​​​യു​​​ടെ ര​​​ണ്ട് ലി​​​റ്റ​​​ര്‍ ലി​​​റ്റ​​​ര്‍ ഇ​​​ന്‍​ലൈ​​​ന്‍ 4 സി​​​ലി​​​ണ്ട​​​ര്‍ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​ന്‍ വെ​​​റും 6.6 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ കാ​​​ർ പൂ​​​ജ്യ​​​ത്തി​​​ല്‍​നി​​​ന്ന് 100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗത്തിലേ​​​ക്ക് കു​​​തി​​​ച്ചു​​ക​​​യ​​​റ്റും. എം 40 ​​​ഐ​​​യ്ക്ക് പ​​​വ​​​ര്‍ ന​​​ല്‍​കു​​​ന്ന​​​ത് 3 ലി​​​റ്റ​​​ര്‍ 6 സി​​​ലി​​​ണ്ട​​​ര്‍ ഇ​​​ന്‍​ലൈ​​​ന്‍ എ​​​ന്‍​ജി​​​നാ​​​ണ്.

വെ​​​റും 4.5 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ കാ​​​ര്‍ പൂ​​​ജ്യ​​​ത്തി​​​ല്‍​നി​​​ന്ന് 100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തിലേ​​​ക്ക് കു​​​തി​​​ച്ചു​​ക​​​യ​​​റും. 64,90,000 രൂ​​​പ​​​യാ​​​ണ് എ​​​സ് ഡ്രൈ​​​വ് 20 ഐ​​​യു​​​ടെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല. എം 40 ​​​ഐ​​​ക്ക് 78,90,000 രൂ​​​പ​.