സെല്‌ടോസ് കിടിലൻ
സെല്‌ടോസ് കിടിലൻ
Monday, June 24, 2019 3:11 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ട്ടാ​മ​ത്തെ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ കി​യാ മോ​ട്ടോ​ഴ്‍സ് ഇ​ന്ത്യ​ക്കാ​യു​ള്ള വാ​ഹ​നം സെ​ൽ​ടോ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ചു. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച കാ​ർ, വി​ശാ​ല​മാ​യ ആ​ഢ്യ​ത്വം തു​ളു​ന്പു​ന്ന ഇ​ന്‍റീ​രി​യ​ർ, സ്റ്റൈ​ലി​ഷ് ഡി​സൈ​ൻ തു​ട​ങ്ങി​യ​വ ഒ​ത്തുചേ​ർ​ന്ന വാ​ഹ​നം എ​ന്ന് സെ​ൽ​ടോ​സി​നെ വി​ളി​ക്കാം. ക​ന്പ​നി അ​വ​ത​രി​പ്പി​ച്ച സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളി​ൽ പ​ല​തും ഈ ​സെ​ഗ്‍മെ​ന്‍റി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണ്. ഇ​വ കൂ​ടാ​തെ ​അ​ടു​ത്ത വ​ർ​ഷം മാ​ത്രം വി​പ​ണി​യി​ലെ​ത്തു​ന്ന (വിലയും അപ്പോൾ മാത്രം) സെ​ൽ​ടോ​സി​ൽ എ​ന്തൊ​ക്കെ സ​വി​ശേ​ഷ​ത​ക​ളാ​യി​രി​ക്കും കി​യ മോ​ട്ടോ​ഴ്സ് എ​ന്ന ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​ന്പ​നി ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടാ​കു​ക എ​ന്നു നോ​ക്കാം.

പെ​ർ​ഫോ​മ​ൻ​സ്
ബി​എ​സ് 6 മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃത​മാ​യി മൂ​ന്നാം ത​ല​മു​റ സ്മാ​ർ​ട്ട്സ്ട്രീം പ​വ​ർ​ട്രെ​യ്ൻ വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പെ​ട്രോ​ൾ, ട​ർ​ബോ-​പെ​ട്രോ​ൾ, ഡീ​സ​ൽ ഗൈ​സ് എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ലാ​യി ഓ​ട്ടോ​മാ​റ്റി​ക്, മാ​ന്വ​ൽ ട്രാ​ൻ​സ്‍മി​ഷ​നു​ക​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​ണ്. കൂ​ടാ​തെ
നോ​ർ​മ​ൽ, ഇ​ക്കോ, സ്പോ​ർ​ട്ട് എ​ന്നി​ങ്ങ​നെ ഡ്രൈ​വിം​ഗ് മോ​ഡു​ക​ളു​മു​ണ്ട്. ഇ​തോ​ടൊ​പ്പം മ​ൾ​ട്ടി​പ്പി​ൾ ഗ്രി​പ്പ് ക​ൺ​ട്രോ​ളു​ക​ളും വാ​ഹ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ഡ്, വെ​റ്റ്, സാ​ൻ​ഡ് മോ​ഡ് തു​ട​ങ്ങി വ​ഴി​യു​ടെ സ്ഥി​തി അ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​വ​യാ​ണി​ത്.

ഡി​സൈ​ൻ

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യു​ള്ള കി​യ​യു​ടെ ആ​ഗോ​ള ഡി​സൈ​ൻ സെ​ന്‍റ​റു​ക​ൾ നി​ല​വി​ലെ കാ​ർ ഡി​സൈ​ൻ ട്രെ​ൻ​ഡു​ക​ളെ ആ​ഴ​ത്തി​ൽ പ​ഠി​ച്ച്, ഇ​ന്ത്യ​ൻ വി​പ​ണി​ക്കാ​യി ടെ​യി​ല​ർ ഫി​റ്റാ​യി ഇ​റ​ക്കി​യ ഡി​സൈ​നാ​ണ് സെ​ൽ​റ്റോ​സ്. വൈ​ഡ് സി​ഗ്‌നേച്ച​ർ ടൈ​ഗ​ർ നോ​സ് ഗ്രി​ല്ലോ​ടു കൂ​ടി​യ മു​ൻ​വ​ശം, മ​സ്കു​ലാ​ർ ഷോ​ൾ​ഡ​ർ ലൈ​ൻ, ഷാ​ർ​പ്പാ​യി ഡി​സൈ​ൻ ചെ​യ്ത മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ഫു​ൾ എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ, പ്രീ​മി​യം ക്രി​സ്റ്റ​ൽ ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ മി​ക​ച്ച ഭം​ഗി വാ​ഹ​ന​ത്തി​നു ന​ല്കു​ന്നു​ണ്ട്.

എ​ക്സ്റ്റീ​രി​യ​ർ

* കി​യാ സി​ഗ്‌നേ​ച്ച​ർ ടൈ​ഗ​ർ നോ​സ് ഗ്രി​ൽ.
* എ​ൽ​ഇ​ഡി ഹെ​ഡ് ലാന്പ്.
* കി​യ സി​ഗ്‍നേ​ച്ച​ർ ഹാ​ർ​ട്ട്ബീ​റ്റ് ഷേ​പ്പ് എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ൽ, ടെ​യി​ൽ ലാന്പു​ക​ൾ.
* ഐ​സ് ക്യൂ​ബ് എ​ൽ​ഇ​ഡി ഫോ​ഗ് ലാന്പു​ക​ൾ.
* 3 ഡി ​മ​ൾ​ട്ടി​ലെ​യ​ർ സൈ​ഡ് ടേ​ൺ ഇ​ൻ​ഡി​ക്കേ​റ്റ​ർ.
* ഫ്ര​ണ്ട് ഗ്രി​ല്ലി​ൽ ഡൈ​മ​ണ്ട് ഷേ​പ്പ് നേ​ർ​ലിം​ഗ്.
* വെ​ൽ ഡി​സൈ​ൻ​ഡ് ലോ​വ​ർ എ​യ​ർ ഡാം, ​ബം​പ​ർ.
* 8 നി​റ​ങ്ങ​ളും 5 ഡു​വ​ൽ ടോ​ൺ ഓ​പ്ഷ​നു​ക​ളും.
* റി​യ​ർ ബം​പു​ക​ളി​ൽ ഡു​വ​ൽ മ​ഫ്ല​ർ ഡി​സൈ​ൻ.
* മു​ൻ​വ​ശ​ത്ത് ബ്രി​ഡ്ജ് ക്രോം ​ലൈ​ൻ.

സേ​ഫ്റ്റി
ആ​ക്റ്റീ​വ്, പാ​സീ​വ്, ഹെ​ൽ​ത്ത് സേ​ഫ്റ്റി, സെ​ക്യൂ​രി​റ്റി, മെ​യി​ന്‍റ​ന​ൻ​സ് എ​ന്നി​ങ്ങ​നെ ഫു​ൾ റേ​ഞ്ച് സേ​ഫ്റ്റി​യാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 6 എ​യ​ർ ബാ​ഗു​ക​ൾ, ഇ​ബി​ഡി, എ​ബി​എ​സ്, ഇ​എ​സ്എ​ച്ച്, എ​ച്ച്എ​സി, വി​എ​സ്എം തു​ട​ങ്ങി​യ സു​ര​ക്ഷ ഒ​രു​ക്കു​ന്നു.
കൂ​ടാ​തെ മു​ന്നി​ലും പി​ന്നി​ലും പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, ബ്ലൈ​ൻ​ഡ് വ്യൂ ​മി​റ​റു​ക​ളും ന​ല്കി​യി​ട്ടു​ണ്ട്.

റെ​യി​ൻ സെ​ൻ​സിം​ഗ് വൈ​പ്പ​റു​ക​ൾ, ഓ​ട്ടോ ഹെ​ഡ് ലാന്പു​ക​ൾ എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ.

യു​വി​ഒ

അ​ത്യാ​ധു​നി​ക ക​ണ​ക്റ്റ​ഡ് കാ​ർ ടെ​ക്നോ​ള​ജി​യാ​ണി​ത്. നാ​വി​ഗേ​ഷ​ൻ, സേ​ഫ്റ്റി, സെ​ക്യൂ​രി​റ്റി, വെ​ഹി​ക്കി​ൾ മാ​നേ​ജ്‍മെ​ന്‍റ്, റി​മോ​ട്ട് ക​ൺ​ട്രോ​ൾ, ക​ൺ​വീ​നി​യ​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 37 സ്മാ​ർ​ട്ട് ഫീ​ച്ച​റു​ക​ളാ​ണ് ഈ ​സം​വി​ധാ​നം ന​ൽ​കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​സം​വി​ധാ​നം ആ​ദ്യ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം.

* എ​ഐ വോ​യി​സ് ക​മാ​ൻ​ഡ്
* മോ​ഷ്ടി​ക്ക​പ്പെ​ട്ട വാ​ഹ​നം ട്രാ​ക്ക് ചെ​യ്യ​ലും ഇ​മ്മൊ​ബി​ലൈ​സ് ചെ​യ്യ​ലും
* ഓ​ട്ടോ കൊ​ളീ​ഷ​ൻ നോ​ട്ടി​ഫി​ക്കേ​ഷ​ൻ, എ​സ്ഒ​എ​സ്, എ​മ​ർ​ജ​ൻ​സി അ​സി​സ്റ്റ​ൻ​സ് തു​ട​ങ്ങി​യ​വ
* റി​മോ​ട്ട് എ​ൻ​ജി​ൻ സ്റ്റാ​ർ​ട്ട്/​സ്റ്റോ​പ്പ്
* റി​മോ​ട്ടി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന എ​യ​ർ പ്യൂ​രി​ഫ​യ​ർ, ഇ​ൻ കാ​ർ എ​യ​ർ ക്വാ​ളി​റ്റി മോ​ണി​റ്റ​ർ
* സേ​ഫ്റ്റി അ​ലേ​ർ​ട്ട്.

ഐബി
[email protected]