വോ​ള്‍​വോ​യു​ടെ എ​ക്സ് സി 90 ​ടി 8 കാർ പുറത്തിറങ്ങി
വോ​ള്‍​വോ​യു​ടെ എ​ക്സ് സി 90 ​ടി 8 കാർ പുറത്തിറങ്ങി
കൊ​​​ച്ചി : സ്വീ​​​ഡീ​​​ഷ് ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ വോ​​​ള്‍​വോ​​​യു​​​ടെ എ​​​ക്സ് സി 90 ​​​ടി 8 പു​​​റ​​​ത്തി​​​റ​​​ങ്ങി.​ ആ​​​ഡം​​​ബ​​​ര​​​വും സു​​​ഖ​​​ക​​​ര​​​മാ​​​യ യാ​​​ത്ര​​​യും എ​​​ക്സ് സി 90 ​​​ടി 8 പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ല്‍ ത​​​ന്നെ എ​​​സ്‌​​യു​​​വി​​​ക​​​ളി​​​ല്‍ മൂ​​​ന്നു സീ​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മു​​​ള്ള ആ​​​ദ്യ​​​ത്തെ കാ​​​റാ​​​ണി​​​ത്. സ്‌​​​കാ​​​ന്‍​ഡി​​​നേ​​​വി​​​യ​​​ന്‍ ഡി​​​സൈ​​​നു​​​ക​​​ളു​​​ടെ ആ​​​ഡം​​​ബ​​​ര തി​​​ക​​​വാ​​ര്‍​ന്ന അ​​​നു​​​ഭ​​​വം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണ് എ​​​ക്സ് സി 90 ​​​ടി 8 പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വ​​​ള​​​രെ കു​​​റ​​​ച്ചു​​​പേ​​​ര്‍​ക്കു​​​മാ​​​ത്ര​​​മാ​​​യി അ​​​ള്‍​ട്രാ ലി​​​മി​​​റ്റ​​​ഡ് എ​​​ഡീ​​​ഷ​​​ന്‍ ആ​​​ണ് ല​​​ഭ്യ​​​മാ​​​കു​​​ക.


കാ​​​ലു​​​ക​​​ള്‍ അ​​​നാ​​​യാ​​​സം വ​​യ്​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​വി​​​ധം ആ​​​വ​​​ശ്യ​​​ത്തി​​​ന് ലെ​​​ഗ് സ്പേ​​​സു​​ണ്ട്. നാ​​​പ്പ ലെ​​​ത​​​ര്‍ സീ​​​റ്റു​​​ക​​​ൾ , വാ​​​ള്‍​ന​​​ട്ടി​​​ല്‍ തീ​​​ര്‍​ത്ത രം​​​ഗാ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ള്‍, ഫോ​​​ള്‍​ഡ് ചെ​​​യ്യാ​​​വു​​​ന്ന 13 ഇ​​​ഞ്ച് ഐ​​​പാ​​​ഡ് , ബോ​​​വേ​​​ഴ്സ് ആ​​​ന്‍​ഡ് വി​​​ല്‍​ക്കി​​​ന്‍​സ് ഓ​​​ഡി​​​യോ ഹെ​​​ഡ്സെ​​​റ്റ്, ബോ​​​വേ​​​ഴ്സ് ആ​​ൻ​​ഡ് വി​​​ല്‍​ക്കി​​​ന്‍​സ് സ്പീ​​​ക്ക​​​റു​​​ക​​​ള്‍, പ​​​നോ​​​ര​​​മി​​​ക് ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സ​​​ണ്‍ റൂ​​​ഫ്, തു​​​ട​​​ങ്ങി​​യ​​വ​​യെ​​ല്ലാം ഇ​​​തി​​​ലു​​​ണ്ട്. 1.42 കോ​​​ടി രൂ​​​പ​​​യാ​​​ണ് എ​​​ക്സ് ഷോ​​​റൂം വി​​​ല.