ഇന്ത്യൻ മോട്ടോർസൈക്കിൾ എഫ്ടിആർ സീരീസ് കേരളത്തിൽ
Monday, September 9, 2019 3:22 PM IST
കൊച്ചി: യുഎസിലെ ആദ്യ മോട്ടോർ സൈക്കിൾ കന്പനിയായ ഇന്ത്യൻ മോട്ടോർ സൈക്കിളിന്റെ പുതിയ എഫ്ടിആർ ശ്രേണി കൊച്ചിയിൽ അവതരിപ്പിച്ചു. എഫ്ടിആർ 1200 എസ്, എഫ്ടിആർ 1200 എസ് റേസ് റപ്ലിക്ക എന്നിവയാണ് അവതരിപ്പിച്ചത്.
ഇന്ത്യൻ മോട്ടോർ സൈക്കിൾ ഡീലർ ഇവിഎം ഗ്രൂപ്പ് ഡയറക്ടർ സോണി ജോണി, റൈഡേഴ്സ് ഗ്രൂപ്പ് കേരള ചാപ്റ്റർ -ബിഗ് ബൈസണ്‍ ചീഫ് ബർണാഡ് ലാസർ, പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും തലവനുമായ പങ്കജ് ദുബെ എന്നിവർ ചേർന്നാണ് ഇവ പുറത്തിറക്കിയത്.
പുതിയ ശ്രേണി എഫ്ടിആർ 750 ട്രാക്ക് ബൈക്കിന്റെ മാതൃകയിലും ഡിസൈനിംഗിലും ഒരുങ്ങിയിരിക്കുന്ന ഈ സീരീസ് ബൈക്കുകൾക്കു മൂന്നു റൈഡ് മോഡുകളാണുള്ളത്. 4.3 ഇഞ്ച് ഹൈ വിസിബിലിറ്റി ടച്ച് സ്ക്രീനും ഒരുക്കിയിട്ടുണ്ട്. വില യഥാക്രമം 15,99,000 രൂപയും 17,99,000 രൂപയുമാണ്.