വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ത്​പാ​ദ​നം ഇ​ടി​ഞ്ഞു
വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ത്​പാ​ദ​നം ഇ​ടി​ഞ്ഞു
Saturday, December 14, 2019 2:49 PM IST
മും​ബൈ: സാ​ന്പ​ത്തി​ക​രം​ഗ​ത്തെ മു​ര​ടി​പ്പി​ന്‍റെ രൂ​ക്ഷ​ത വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളുടെ ഉ​ത്പാ​ദ​നം ന​വം​ബ​റി​ൽ കു​ത്ത​നെ ഇ​ടി​ഞ്ഞു. മീ​ഡി​യം-​ഹെ​വി വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം 45.6 ശ​ത​മാ​ന​മാ​ണു കു​റ​ഞ്ഞ​ത്.

ട്ര​ക്കു​ക​ൾ​ക്കു ബി​സി​ന​സ് കു​റ​ഞ്ഞ​താ​ണു ട്ര​ക്കു വി​ല്പ​ന​യും അ​തു​വ​ഴി ട്ര​ക്ക് ഉ​ത്പാ​ദ​ന​വും കു​റ​യാ​ൻ കാ​ര​ണം. ട്ര​ക്കു​ക​ളു​ടെ ഓ​ട്ടം 30-35 ശ​ത​മാ​നം കു​റ​ഞ്ഞെ​ന്ന് ഇ​ന്ത്യ​ൻ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് പ​റ​യു​ന്നു. ട്ര​ക്കു​ക​ളു​ടെ വാ​ട​ക നി​ര​ക്കും കു​റ​ഞ്ഞു. ഈ ​വ​ർ​ഷം തു​ട​ക്കം മു​ത​ലേ വാ​ട​ക​നി​ര​ക്ക് കു​റ​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളി​ൽ മ​ട​ക്ക ഓ​ട്ട​ത്തി​നു ച​ര​ക്കു​കി​ട്ടാ​ൻ ദി​വ​സ​ങ്ങ​ൾ കാ​ത്തു കെ​ട്ടി കി​ട​ക്ക​ണം എ​ന്നാ​യി. ഇ​തോ​ടെ​യാ​ണു ട്ര​ക്ക് വി​ല്പ​ന​യും ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞ​ത്.

ഏ​പ്രി​ലി​ൽ ബി​എ​സ്-6 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങും. ബി​എ​സ്-6 പ്ര​കാ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു വി​ല ഗ​ണ്യ​മാ​യി കൂ​ടും. ആ ​നി​ല​യ്ക്ക് ബി​എ​സ്-4 വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന വ​ർ​ധി​ക്കു​മെ​ന്നാ​ണ് ട്ര​ക്ക് നി​ർ​മാ​താ​ക്ക​ൾ ക​രു​തി​യി​രു​ന്ന​ത്. പ​ക്ഷേ അ​തു​ണ്ടാ​യി​ല്ല.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല​യി​ൽ (റോ​ഡ്, പാ​ലം തു​ട​ങ്ങി​യ​വ) നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ഞ്ഞ​തും മൂ​ല​ധ​ന​നി​ക്ഷേ​പം വ​ർ​ധി​ക്കാ​ത്ത​തി​നാ​ൽ പു​തി​യ ഫാ​ക്‌​ട​റി​ക​ൾ അ​ധി​കം ഉ​ണ്ടാ​കാ​ത്ത​തും കാ​ർ​ഷി​കോ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു വ​ന്ന​തും ട്ര​ക്ക് ഡി​മാ​ൻ​ഡി​നെ ബാ​ധി​ച്ചെ​ന്നു നി​ർ​മാ​താ​ക്ക​ൾ ക​രു​തു​ന്നു. മി​ക്ക ക​ന്പ​നി​ക​ളി​ലും 35 മു​ത​ൽ 40 വ​രെ ദി​വ​സ​ത്തെ ഉ​ത്പാ​ദ​നം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ക​ന്പ​നി​ക​ൾ ഫാ​ക്‌​ട​റി​ക​ൾ​ക്ക് ഉ​ത്പാ​ദ​ന അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.