എ​യ്ഥ​ർ ഇ​ല​ക്‌ട്രിക് സ്കൂ​ട്ട​ർ കേ​ര​ള​ത്തി​ലും
എ​യ്ഥ​ർ ഇ​ല​ക്‌ട്രിക് സ്കൂ​ട്ട​ർ  കേ​ര​ള​ത്തി​ലും
Tuesday, February 25, 2020 3:22 PM IST
തൃ​​​ശൂ​​​ർ: എ​​​യ്ഥ​​​ർ എ​​​ന​​​ർ​​​ജി​​​യു​​​ടെ ഇ​​​ല​​​ക്‌ട്രിക് സ്കൂ​​​ട്ട​​​ർ, എ​​​യ്ഥ​​​ർ-450 കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലും. കൊ​​​ച്ചി, കോ​​​യ​​​മ്പ​​​ത്തൂ​​​ർ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ൾ. ഇ​​​ല​​​ക്‌ട്രി​​​ക് സ്കൂ​​​ട്ട​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​ലെ ബു​​​ക്കിം​​​ഗി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യെ​​​ന്നു ക​​​മ്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

കൊ​​​ച്ചി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും അ​​​തി​​​വേ​​​ഗ ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. ക​​​മ്പ​​​നി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ, 2,500 രൂ​​​പ അ​​​ട​​​ച്ച് സ്കൂ​​​ട്ട​​​ർ ബു​​​ക്ക് ചെ​​​യ്യാം.

ഈ ​​​തു​​​ക മ​​​ട​​​ക്കി​​​ന​​​ല്കും. ഗ്രേ, ​​​പ​​​ച്ച, തൂ​​​വെ​​​ള്ള നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യം. ആ​​​റു കി​​​ലോ​​​വാ​​​ട്ട് പി​​​എം​​​എ​​​സ്എം മോ​​​ട്ടോ​​​റാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. 209 കെ ​​​ഡ​​​ബ്ല്യു എ​​​ച്ച് ലി​​​ഥി​​​യം-​​ലോം​​​ഗ് ബാ​​​റ്റ​​​റി നാ​​ല് റൈ​​​ഡിം​​​ഗ് മോ​​​ഡു​​​ക​​​ളാ​​​ണ് ന​​​ല്കു​​​ക.


ഇ​​​ക്കോ, റൈ​​​ഡ്, സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ എ​​​യ്ഥ​​​റി​​​നു വാ​​​ർ​​​പ് എ​​​ന്ന ഹൈ-​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് മോ​​​ഡ് കൂ​​​ടി​​​യു​​​ണ്ട്. 3.3 സെ​​​ക്ക​​​ൻ​​​ഡി​​​ൽ, വാ​​​ർ​​​പ് മോ​​​ഡി​​​ൽ പൂ​​​ജ്യം മു​​​ത​​​ൽ 40 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ക. 116 കി​​​ലോ​​​മീ​​​റ്റ​​​ർ ഇ​​​ന്ത്യ​​​ൻ ഡ്രൈ​​​വ് സൈ​​​ക്കി​​​ൾ റേ​​​ഞ്ചാ​​​ണ് അ​​​തി​​​ശ​​​ക്ത​​​മാ​​​യ ബാ​​​റ്റ​​​റി പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. 50 ശ​​​ത​​​മാ​​​നം ഇ​​​ര​​​ട്ടി അ​​​തി​​​വേ​​​ഗ ചാ​​​ർ​​​ജിം​​​ഗാ​​​ണ് മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത. ന​​​ഗ​​​ര​​​ത്തി​​​ൽ 85 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് വേ​​​ഗം​.

റൈ​​​ഡേ​​​ഴ്സി​​​നു ഫോ​​​ൺ കോ​​​ളു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും സം​​​ഗീ​​​തം ആ​​​സ്വ​​​ദി​​​ക്കാ​​​നും ബ്ലൂ​​​ടൂ​​​ത്ത് ക​​​ണ​​​ക്ടി​​​വി​​​റ്റി​​​യോ​​​ടു​​​കൂ​​​ടി​​​യ 4ജി ​​​സിം കാ​​​ർ​​​ഡ് പു​​​തി​​​യ സ്കൂ​​​ട്ട​​​റി​​​ലു​​​ണ്ട്. സ്നാ​​​പ് ഡ്രാ​​​ഗ​​​ൺ ക്വാ​​​ഡ്-​​കോ​​​ർ പ്രോ​​​സ​​​സ​​​റോ​​​ടു കൂ​​​ടി​​​യ ഏ​​​ഴി​​​ഞ്ച് ട​​​ച്ച് സ്ക്രീ​​​ൻ ഡാ​​​ഷ് ബോ​​​ർ​​​ഡു​​​മു​​​ണ്ട്.