ഡി​യോ ബി​എ​സ്-6 അ​വ​ത​രി​പ്പി​ച്ച് ഹോ​ണ്ട
ഡി​യോ ബി​എ​സ്-6  അ​വ​ത​രി​പ്പി​ച്ച് ഹോ​ണ്ട
Saturday, March 21, 2020 3:28 PM IST
ഹ​രി​ത ഭാ​വി​യോ​ടു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ ആ​ദ്യ മോ​ട്ടോ സ്‌​കൂ​ട്ട​ര്‍ അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ 18-ാം വാ​ര്‍​ഷി​ക​ത്തി​ല്‍ പു​തി​യ ബി​എ​സ്-6 ഡി​യോ സ്‌​കൂ​ട്ട​ര്‍ പു​റ​ത്തി​റ​ക്കി.

ബി​എ​സ്-6 ഡി​യോ സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ന് 59,990 രൂ​പ​യും, ഡീ​ല​ക്‌​സ് വേ​രി​യന്‍റിന് 63,340 രൂ​പ​യു​മാ​ണ് ഡ​ല്‍​ഹി​യി​ലെ എ​ക്‌​സ് ഷോ​റൂം വി​ല.

ബി​എ​സ്-6 വി​ഭാ​ഗ​ത്തി​ലെ നാ​ലാ​മ​ത്തേ​താ​ണ് ഈ ​അ​വ​ത​ര​ണ​ത്തോ​ടെ ഡി​യോ എ​ന്ന് ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ സി​ഇ​ഒ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ മി​നോ​രു കാ​റ്റോ പ​റ​ഞ്ഞു.

2002ല്‍ ​അ​വ​ത​രി​പ്പി​ച്ച ഡി​യോ മോ​ട്ടോ​ര്‍​സൈ​ക്കി​ളി​ന്‍റെ സ്‌​പോ​ര്‍​ട്ടി ലു​ക്കും സ്‌​കൂ​ട്ട​റി​ന്‍റെ സൗ​ക​ര്യ​വും സം​യോ​ജി​പ്പി​ക്കു​ന്ന​താ​ണ്. ഇ​തു​വ​രെ 33 ല​ക്ഷം യൂ​ണി​റ്റു​ക​ള്‍ വി​റ്റ​ഴി​ച്ച രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ധി​കം വി​ല്‍​പ്പ​ന​യു​ള്ള സ്‌​കൂ​ട്ട​റു​ക​ളി​ല്‍ ഒ​ന്നാ​ണ് ഡി​യോ.


ഇ​ന്ത്യ​യി​ലെ എ​ല്ലാ ഹോ​ണ്ട ടൂ ​വീ​ല​ര്‍ ഡി​ല​ര്‍​മാ​രി​ലും ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ സെ​യി​ല്‍​സ് ആ​ന്‍​ഡ് മാ​ര്‍​ക്ക​റ്റി​ങ് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​്ന്‍റ് യാ​ദ്‌​വീ​ന്ദ​ര്‍ സി​ങ് ഗു​ലേ​രി​യ പ​റ​ഞ്ഞു.

രൂ​പ​ക​ല്‍​പ്പ​ന​യി​ലും സാ​ങ്കേ​തി​ക വി​ദ്യ​യി​ലും ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളു​മാ​യാ​ണ് ബി​എ​സ്-6 ഡി​യോ വ​രു​ന്ന​ത്.

ഹോ​ണ്ട​യു​ടെ 110സി​സി പി​ജി​എം-​എ​ഫ്‌​ഐ എ​ച്ച്ഇ​ടി എ​ഞ്ചി​ന് എ​ന്‍​ഹാ​ന്‍​സ്ഡ് സ്മാ​ര്‍​ട്ട് പ​വ​ര്‍ ശ​ക്തി പ​ക​രു​ന്നു. പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലാ​യ മീ​റ്റ​റി​ല്‍ നി​ല​വി​ലെ ഇ​ന്ധ​ന​വു​മാ​യി എ​ത്ര ദൂ​രം സ​ഞ്ച​രി​ക്കാം, ശ​രാ​ശ​രി ഇ​ന്ധ​ന ക്ഷ​മ​ത, ടോ​ട്ട​ല്‍ ട്രി​പ്പ്, ക്ലോ​ക്ക്, സ​ര്‍​വീ​സ് വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഡി​സ്‌​പ്ലേ ഉ​ണ്ടാ​കും. സൈ​ഡ് സ്റ്റാ​ന്‍​ഡ് പൊ​സി​ഷ​നി​ല്‍ എ​ന്‍​ജി​ന്‍ സ്റ്റാ​ര്‍​ട്ട് അ​സാ​ധ്യ​മാ​ക്കി ഇ​ന്‍​ഡി​ക്കേ​റ്റ് ചെ​യ്യു​ന്നു.