ഹു​ണ്ടാ​യി സ്പി​രി​റ്റ​ഡ് ന്യൂ ​ വെ​ര്‍​ണ പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: ഹു​​​ണ്ടാ​​​യി മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ പൂ​​​ര്‍​ണ​​​മാ​​​യും ക​​​ണ​​​ക്ട​​​ഡ് ആ​​​യ മി​​​ഡ് സൈ​​​സ് സെ​​​ഡാ​​​ന്‍ പു​​​തി​​​യ സ്പി​​​രി​​​റ്റ​​​ഡ് വെ​​​ര്‍​ണ പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​ന്‍റ​​​ലി​​​ജ​​​ന്‍റ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും അ​​​ത്യാ​​​ധു​​​നി​​​ക പ്ര​​​ക​​​ട​​​ന​​​വും സ​​​വി​​​ശേ​​​ഷ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം പ്രീ​​​മി​​​യം സ്‌​​​പോ​​​ര്‍​ട്ടി രൂ​​​പ​​​ക​​​ല്‍​പ​​​ന​​​യു​​​മാ​​​യാ​​​ണ് പു​​​തി​​​യ വെ​​​ര്‍​ണ എ​​​ത്തു​​​ന്ന​​​ത്.

അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യു​​​ടെ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ട്രാ​​​ന്‍​സ്മി​​​ഷ​​​നാ​​​യ 7 സ്പീ​​​ഡ് ഡ്യൂ​​​വ​​​ല്‍ ക്ല​​​ച്ച് ട്രാ​​​ന്‍​സ്മി​​​ഷ​​​നും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് വേ​​​രി​​​യ​​​ബി​​​ള്‍ ട്രാ​​​ന്‍​സ്മി​​​ഷ​​​നും ഇ​​​തി​​​ലു​​​ണ്ട്. അ​​​ഞ്ചു​​വ​​​ര്‍​ഷം വ​​​രെ വാ​​​റ​​​ണ്ടി​​​യും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


ബി​​​എ​​​സ് 6 നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഡീ​​​സ​​​ല്‍, പെ​​​ട്രോ​​​ള്‍ എ​​​ൻജി​​​നു​​​ക​​​ളാ​​​ണ് പു​​​തി​​​യ വെ​​​ര്‍​ണ​​​യി​​​ലു​​​ള്ള​​​ത്. 9,30,585 മു​​​ത​​​ല്‍ 13,99,000 രൂ​​​പ വ​​​രെ​​​യാ​​​ണ് വി​​​വി​​​ധ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ എ​​​ക്‌​​​സ്ഷോ​​​റൂം വി​​​ല.