നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റി​ന് പ്രാ​രം​ഭവി​ല തു​ട​രും
നി​സാ​ന്‍  മാ​ഗ്‌​നൈ​റ്റി​ന് പ്രാ​രം​ഭവി​ല  തു​ട​രും
കൊ​​​ച്ചി: നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റി​​​ന്‍റെ എ​​​ല്ലാ വേ​​​രി​​​യ​​​ന്‍റു​​ക​​​ള്‍​ക്കും ഇ​​​നി​​​യൊ​​​ര​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​വ​​​രെ പ്രാ​​​രം​​​ഭ വി​​​ല തു​​​ട​​​രും. നേ​​​ര​​​ത്തെ വാ​​​ഹ​​​നം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ​​​യാ​​​യി​​​രു​​​ന്നു വി​​​ല നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

നി​​​സാ​​​ന്‍ ഡീ​​​ല​​​ര്‍​ഷി​​​പ്പി​​​ലൂ​​​ടെ​​​യും നി​​​സാ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ https:// book.nissan.in/ മു​​​ഖേ​​​ന​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ബു​​​ക്ക് ചെ​​​യ്യാം. മാ​​​ഗ്‌​​​നൈ​​​റ്റി​​​ന് ല​​​ഭി​​​ച്ച മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം നി​​​സാ​​​ന്‍റെ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത​​​യ്ക്കു ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്ന് നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ക​​​മ്പ​​​നി സി​​​ഒ​​​ഒ അ​​​ശ്വി​​​നി ഗു​​​പ്ത പ​​​റ​​​ഞ്ഞു.


വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡെ​​​ലി​​​വ​​​റി കാ​​​ലാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ര്‍​മാ​​​ണ പ്ലാ​​​ന്‍റി​​​ല്‍ മൂ​​​ന്നാ​​​മ​​​തൊ​​​രു ഷി​​​ഫ്റ്റ് കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി നി​​​ര്‍​മാ​​​ണശേ​​​ഷി വ​​​ര്‍​ധി​​​പ്പി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1000 പേ​​​ര്‍​ക്ക് തൊ​​​ഴി​​​ല്‍ ല​​​ഭി​​​ക്കും. ഡീ​​​ല​​​ര്‍​ഷി​​​പ്പി​​​ലും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും ക​​​മ്പ​​​നി വ്യ​​​ക്ത​​​മാ​​​ക്കി.