ഇ​ന്ത്യ​യി​ലേക്കുള്ള വരവ് ടെ​സ്‌ല ഉ​പേ​ക്ഷി​ക്കു​ന്നു
ഇ​ന്ത്യ​യി​ലേക്കുള്ള വരവ്   ടെ​സ്‌ല ഉ​പേ​ക്ഷി​ക്കു​ന്നു
മും​​​​ബൈ: യു​​​എ​​​സി​​​ലും ചൈ​​​ന​​​യിലും നി​​​ർ​​​മി​​​ച്ച ത​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ല​​​​ക്‌​​​ട്രി​​​ക് കാ​​​​റു​​​​ക​​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത് വി​​ൽ​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ടെ​​​​സ്‌​​​ല ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്നു. ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്ക​​​​ത്തി​​​​ൽ ഇ​​​ള​​​വ് ന​​​ല്കാ​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​ണു, ഇലോണ്‌ മസ്ക് സാരഥ്യം വഹിക്കുന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ പി​​​​ൻ​​​​മാ​​​​റ്റം.

ഇ​​​​ന്ത്യ​​​​യി​​​​ൽ ഷോ​​​​റൂം ക​​​​ണ്ടെ​​​​ത്താ​​​​നും മ​​​​റ്റു​​​​മാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ന്പ​​​​നി തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ചൈ​​​​ന​​​​യി​​​​ലും മ​​​​റ്റും നി​​​​ർ​​​​മി​​​​ക്കു​​​​ന്ന കാ​​​​റു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​നു നി​​​​കു​​​​തി ഇ​​​​ള​​​​വ് ന​​​​ല്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന​​​റി‍യി​​​ച്ച കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ ഭാ​​​ര​​​ത് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​​റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം ആ​​​​രം​​​​ഭി​​​​ക്കാ​​​ൻ ടെ​​​സ്‌​​​ല​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ‍യ്തി​​​രു​​​ന്നു.


കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന മാ​​​​നി​​​​ച്ച് ജ​​​​ർ​​​​മ​​​​ൻ ആ​​​​ഡം​​​​ബ​​​​ര വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മെ​​​​ഴ്സി​​​​ഡ​​​​സ് ബെ​​​​ൻ​​​​സ് ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ ഇ​​​​ല​​​​ക്‌​​​ട്രി​​​ക് മോ​​​​ഡ​​​​ലി​​​​ന്‍റെ അ​​​​സം​​​​ബ്ലിം​​​​ഗ് ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​ണ്ട്.