ജാ​ഗ്വാ​ർ ‘എ​ഡി​ഷ൯1988’ അ​വ​ത​രി​പ്പി​ച്ചു
ജാ​ഗ്വാ​ർ ‘എ​ഡി​ഷ൯1988’  അ​വ​ത​രി​പ്പി​ച്ചു
Tuesday, July 5, 2022 3:58 PM IST
കൊ​​​ച്ചി: ജാ​​​ഗ്വാ​​​ർ എ​​​സ്‌‌​​​വി ബി​​​സ്പോ​​​ക്കി​​​ലെ പേ​​​ഴ്സ​​​ണ​​​ലൈ​​​സേ​​​ഷന്‍ വി​​​ദ​​​ഗ്ധ൪ നി൪​​​മി​​​ച്ച ഉ​​​യ൪​​​ന്ന പെ൪​​​ഫോ​​​മന്‍സു​​​ള്ള ജാ​​​ഗ്വാ​​​റി​​​ന്‍റെ ആ​​​ദ്യ​​​ത്തെ ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷന്‍ മോ​​​ഡ​​​ലാ​​​യ എ​​​ഫ്-​​​പേ​​​സ് എ​​​സ്‌‌​​​വി​​​ആ൪ എ​​​ഡി​​​ഷ൯ 1988 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

1988ലെ ​​​വേ​​​ൾ​​​ഡ് സ്പോ൪​​​ട്സ് പ്രോ​​​ട്ടോ​​​ടൈ​​​പ്പ് ചാം​​​പ്യന്‍​​​ഷി​​​പ്പ് ജേ​​​താ​​​ക്ക​​​ളാ​​​യ എ​​​ക്സ്ജെ​​​ആ​​​ർ-9​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ന് ആ​​​ദ​​​ര​​​മ൪​​​പ്പി​​​ച്ചാ​​​ണ് ‘എ​​​ഡി​​​ഷ൯ 1988’ എ​​​ന്ന പേ​​​ര് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ജാ​​​ഗ്വാ​​​റി​​​ന്‍റെ റേ​​​സിം​​​ഗ് പൈ​​​തൃ​​​ക​​​ത്തി​​​ൽ​​​നി​​​ന്ന് പ്ര​​​ചോ​​​ദ​​​ന​​​മു​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് പു​​​തി​​​യ എ​​​ഡിഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ല് സെ​​​ക്കന്‍ഡി​​​നു​​​ള്ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 100 കി​​​ലോ​​​മീ​​​റ്റ൪ വ​​​രെ ആ​​​ക്സി​​​ല​​​റേ​​​ഷ൯ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന ജാ​​​ഗ്വാ​​​റി​​​ന്‍റെ 5.0 ലി​​​റ്റ​​​ർ വി8 ​​​സൂ​​​പ്പ൪​​​ചാ൪​​​ജ്ഡ് പെ​​​ട്രോ​​​ൾ എ൯​​​ജി​​​നാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ന് ക​​​രു​​​ത്തേ​​​കു​​​ന്ന​​​ത്. എ​​​ഫ്-​​​പേ​​​സ് എ​​​സ്‌‌‌​​​വി​​​ആ൪ ‘എ​​​ഡി​​​ഷ൯ 1988’ന്‍റെ 394 മോ​​​ഡ​​​ലു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ക​​​മ്പ​​നി നി൪​​​മി​​​ക്കു​​​ക.


പ്ര​​​ത്യേ​​​കം ലേ​​​സ​​​റി​​​ൽ കൊ​​​ത്തി​​​യെ​​​ടു​​​ത്ത ‘എ​​​ഡി​​​ഷന്‍ 1988’ ലോ​​​ഗോ ഓ​​​രോ ഫ്ര​​​ണ്ട് വിം​​​ഗ് പാ​​​ന​​​ലി​​​ലും സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു.