പു​തി​യ ഔ​ഡി എ8എ​ല്‍ വി​പ​ണി​യി​ല്‍
പു​തി​യ ഔ​ഡി എ8എ​ല്‍ വി​പ​ണി​യി​ല്‍
Thursday, July 14, 2022 2:25 PM IST
കൊ​​​ച്ചി: ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഔ​​​ഡി ഫ്ളാ​​​ഗ്ഷി​​​പ് സെ​​​ഡാ​​​നി​​​ല്‍, പു​​​തി​​​യ ഔ​​​ഡി എ 8 ​​​എ​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 340 എ​​​ച്ച് പി ​​​പ​​​വ​​​റും 500 എ​​​ന്‍ എം ​​​ടോ​​​ര്‍​ക്കും ന​​​ല്‍​കു​​​ന്ന, ഹൈ​​​ബ്രി​​​ഡ് പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​ന്‍ ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന പു​​​തി​​​യ ഓ​​​ഡി 5.7 സെ​​​ക്ക​​​ൻ​​ഡി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗം കൈ​​​വ​​​രി​​​ക്കു​​​ന്നു.

വീ​​​തി​​​യേ​​​റി​​​യ സ്‌​​​പോ​​​ര്‍​ട്ടി​​​യ​​​ര്‍ സിം​​​ഗി​​​ള്‍ ഫ്രെ​​​യിം ഗ്രി​​​ല്ലും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ക്രോം ​​​ആം​​​ഗി​​​ളു​​​ക​​​ളും സ​​​ഹി​​​തം ന​​​വീ​​​ക​​​രി​​​ച്ച എ​​​ക്സ്റ്റീ​​​രി​​​യ​​​ര്‍ ഡി​​​സൈ​​​നാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​നു​​​ള​​​ള​​​ത്.

ആ​​​നി​​​മേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ട്രി​​​ക്‌​​​സ് എ​​​ല്‍​ഇ​​​ഡി ഹെ​​​ഡ്‌​​​ലൈ​​​റ്റു​​​ക​​​ള്‍, സ​​​വി​​​ശേ​​​ഷ ടെ​​​യ്‌ൽ ലൈ​​​റ്റ് സി​​​ഗ്‌​​​നേ​​​ച്ച​​​റു​​​ക​​​ളോ​​​ടു കൂ​​​ടി​​​യ ഒ​​​എ​​​ല്‍​ഇ​​​ഡി റി​​​യ​​​ര്‍ ലൈ​​​റ്റു​​​ക​​​ൾ, പ്രെ​​​ഡി​​​ക്ടീ​​​വ് ആ​​​ക്ടീ​​​വ് എ​​​യ​​​ര്‍ സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍, തു​​​ട​​​ങ്ങി​​​യ മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ് 5 സീ​​​റ്റ​​​ര്‍ വാ​​​ഹ​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സെ​​​ലി​​​ബ്രേ​​​ഷ​​​ന്‍ എ​​​ഡി​​​ഷ​​​ന്‍, ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നീ ര​​​ണ്ട് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. വി​​​ല സെ​​​ലി​​​ബ്രേ​​​ഷ​​​ന്‍ പ​​​തി​​​പ്പി​​​ന് 1,29,00,000 രൂ​​​പ​​​യും ടെ​​​ക്‌​​​നോ​​​ള​​​ജി പ​​​തി​​​പ്പി​​​ന് 1,57,00,000 രൂ​​​പ​​​യു​​​മാ​​​ണ്.