ഒ​ല മൂ​വ് ഒ​എ​സ് 3 അ​വ​ത​രി​പ്പി​ച്ചു
ഒ​ല മൂ​വ് ഒ​എ​സ് 3 അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ഇ​​​ല​​​ക്ട്രോ​​​ണി​​​ക് വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഒ​​​ല ഇ​​​ല​​​ക്ട്രി​​​ക് പു​​​തി​​​യ സോ​​​ഫ്റ്റ്‌​​വേ​​​ര്‍ അ​​​പ്‌​​​ഡേ​​​റ്റാ​​​യ മൂ​​​വ് ഒ​​​എ​​​സ് 3 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഒ​​​ല ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഓ​​​വ​​​ര്‍ ദി ​​​എ​​​യ​​​ര്‍ (ഒ​​​ടി​​​എ) ആ​​​യി പു​​​തി​​​യ അ​​​പ്ഡേ​​​റ്റ് ല​​​ഭി​​​ക്കും.

രാ​​​ജ്യ​​​ത്ത് ല​​​ഭ്യ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ഏ​​​റ്റ​​​വും പു​​​രോ​​​ഗ​​​മി​​​ച്ച​​​തും ഫീ​​​ച്ച​​​ര്‍ സ​​​മ്പ​​​ന്ന​​​വു​​​മാ​​​യ ടു​​​വീ​​​ല​​​റാ​​​ക്കി ഒ​​​ല​​​യെ മാ​​​റ്റു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഒ​​​ല​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ പ്ര​​​ധാ​​​ന സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ അ​​​പ്‌​​​ഡേ​​​റ്റാ​​​ണ് മൂ​​​വ് ഒ​​​എ​​​സ് 3.


രാ​​​ജ്യ​​​ത്തെ 27 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ഹൈ​​​പ്പ​​ര്‍ ചാ​​​ര്‍​ജ​​​ര്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്കു​​​മാ​​​യി ഒ​​​ല സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കും. ഹൈ​​​പ്പ​​​ര്‍ ചാ​​​ര്‍​ജ​​​റു​​​ക​​​ളി​​​ല്‍ 15 മി​​​നി​​​റ്റ് ഫാ​​​സ്റ്റ് ചാ​​​ര്‍​ജിം​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 50 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​രം സ​​​ഞ്ച​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.