ഡ്രൈ​വ​റി​ല്ലാ കാ​റു​മാ​യി മ​ല​യാ​ളി സം​രം​ഭ​ക​ന്‍
ഡ്രൈ​വ​റി​ല്ലാ കാ​റു​മാ​യി മ​ല​യാ​ളി സം​രം​ഭ​ക​ന്‍
Friday, December 8, 2023 12:36 PM IST
കൊ​ച്ചി: ഹ​രി​യാ​ന​യി​ല്‍ ന​ട​ന്ന അ​ഡ്വാ​ന്‍​സ്ഡ് ഡ്രൈ​വ​ര്‍ അ​സി​സ്റ്റ​ന്‍​സ് സി​സ്റ്റം​സ് (അ​ഡാ​സ്) ഷോ​യി​ല്‍ ഡ്രൈ​വ​റി​ല്ലാ കാ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള സ്റ്റാ​ര്‍​ട്ട് അ​പ് സം​രം​ഭം. കൊ​ച്ചി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ്ഥാ​പ​ന​മാ​യ റോ​ഷ് എ​ഐ ആ​ണ് ഡ്രൈ​വ​റി​ല്ലാ കാ​ര്‍ അ​ഡാ​സ് ഷോ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

റോ​ബോ​ട്ടി​ക്‌​സ് വി​ദ​ഗ്ധ​നാ​യ ഡോ. ​റോ​ഷി ജോ​ണ്‍ ആ​ണ് റോ​ഷ് എ​ഐ​യു​ടെ സ്ഥാ​പ​ക​ന്‍. നാ​നോ കാ​റി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യാ​ണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ ഡ്രൈ​വ​റി​ല്ലാ കാ​ര്‍ വി​പ്ല​വ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്‍​ഐ​ടി​യി​ല്‍​നി​ന്ന് റോ​ബോ​ട്ടി​ക്‌​സി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ റോ​ഷി ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി രാ​ജ്യ​ത്തെ ഹൈ​ടെ​ക്, ക​ണ്‍​സ്യൂ​മ​ര്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഓ​ട്ടോ​മോ​ട്ടീ​വ്, ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി റോ​ബോ​ട്ടു​ക​ളെ വി​ക​സി​പ്പി​ച്ചു​വ​രു​ന്നു.


നി​ല​വി​ല്‍ പ​ല അ​ന്താ​രാ​ഷ്‌​ട്ര ആ​ഡം​ബ​ര വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ള്‍​ക്കും ഡ്രൈ​വ​റി​ല്ലാ സാ​ങ്കേ​തി​ക​വി​ദ്യ ന​ല്‍​കു​ന്ന​ത് റോ​ഷ് എ​ഐ​യാ​ണ്. ഖ​ന​ന ക​മ്പ​നി​ക​ളും ഇ​വ​രു​ടെ ഡ്രൈ​വ​റി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.