മിനിമം ഫാമിലി പെൻഷൻ അവകാശിക്കു ലഭിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഏഴു വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠിച്ച എന്‍റെയൊരു ബന്ധു സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലേ? പത്തു വ​ർ​ഷം സ​ർ​വീ​സ് ഇ​ല്ലെ​ങ്കി​ൽ എ​ക്സ് ഗ്രേ​ഷ്യ ഫാ​മി​ലി പെ​ൻ​ഷ​നേ അ​ർ​ഹ​ത​യു​ള്ളൂ എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തു ശ​രി​യാ​ണോ? മി​നി​മം ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ?
രാ​ജ​ൻ, കൊ​ല്ലം

ഒ​രു ദി​വ​സ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ഒ​രു ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചാ​ലും അ​യാ​ളു​ടെ ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​നും ഡി​സി​ആ​ർ​ജി​ക്കും അ​ർ​ഹ​ത​യു​ണ്ട്. ഏ​റ്റ​വും അ​വ​സാ​നം വാ​ങ്ങി​യ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 30 ശ​ത​മാ​നമാ​ണ് ഫാ​മി​ലി പെ​ൻ​ഷ​നാ​യി ന​ൽ​കു​ന്ന​ത്. ഇ​ത് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 8500 രൂ​പ​യും അ​തി​ന്‍റെ നി​ല​വി​ലു​ള്ള ക്ഷാ​മാ​ശ്വാ​സ​വു​മാ​ണ്. എ​ന്താ​യാ​ലും മി​നി​മം ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്.