മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ്മെ​ന്‍റ് സാ​ധി​ക്കി​ല്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. മ​ക​ന്‍റെ കൂ​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ക​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക​നെ ആ​ശ്ര​യി​ച്ചാ​ണ് ഞാ​ൻ ക​ഴി​യു​ന്ന​ത്. എ​നി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ സർജറി ഉ​ട​ൻ ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നു ചെ​ല​വാ​കു​ന്ന തു​ക സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ എ​ന്‍റെ മ​ക​ന് മെ​ഡി​ക്ക​ൽ റീ ​ഇം​ബേ​ഴ്സ്മെ​ന്‍റ് മു​ഖേ​ന മാ​റി എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ?
നാ​സർ, ഈ​രാ​റ്റു​പേ​ട്ട

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ൾ, കു​ട്ടി​ക​ൾ, ഭാ​ര്യ എ​ന്നി​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​കു​ന്ന തു​ക റീ ​ഇം​ബേ​ഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ അ​ച്ഛ​ൻ സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണെ​ങ്കി​ൽ മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​നു സാ​ധി​ക്കി​ല്ല. അ​തു​പോ​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി ആ​ണെ​ങ്കി​ൽ അ​വ​രു​ടെ ചി​കി​ത്സ​യ്ക്കു ചെ​ല​വാ​കു​ന്ന തു​ക ഭാ​ര്യ​യു​ടെ​യോ അ​ല്ലെ​ങ്കി​ൽ ഭ​ർ​ത്താ​വി​ന്‍റെ​യോ ഏ​തെ​ങ്കി​ലും ഒ​രാ​ളു​ടെ പേ​രി​ൽ മാ​ത്രമേ മെ​ഡി​ക്ക​ൽ റീ​ഇം​ബേഴ്സ്മെ​ന്‍റ് ചെ​യ്തു മാ​റ്റി എ​ടു​ക്കാ​നാവൂ.

Loading...