നോമിനിക്ക് അപേക്ഷിക്കാനാവും
എ​ന്‍റെ ഭ​ർ​ത്താ​വ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് എ​ൽ​ഡി ക്ല​ർ​ക്കാ​യി 22 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ശ​ന്പ​ളം കു​റ​വാ​ണ്. 8, 15, 22 എ​ന്നീ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​ത​ല്ലാ​യി​രു​ന്നോ? ഇ​പ്പോ​ൾ അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞ​തു​കൊ​ണ്ട് ഈ ​ഹ​യ​ർഗ്രേ​ഡു​ക​ൾ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​ത്. ഫാ​മി​ലി പെ​ൻ​ഷ​ൻ ത​യാ​റാ​ക്കി​യി​ട്ടി​ല്ല.
സെ​ലി​ൻ മാ​ത്യു, ക​ട്ട​പ്പ​ന

സ​ർ​വീ​സി​ലി​രു​ന്ന​പ്പോ​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഒ​ന്നും ത​ന്നെ പാ​സാ​യി​ട്ടി​ല്ലെ​ങ്കി​ലും ഹ​യ​ർഗ്രേ​ഡു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്നു. 8, 15, 22 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക്് ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​മാ​യി​രു​ന്നു. സ​ർ​വീ​സി​ലി​രു​ന്ന​പ്പോ​ൾ അ​തി​നു​ള്ള അ​പേ​ക്ഷ/ ഓ​പ്ഷ​ൻ ന​ൽ​കി കാ​ണു​ക​യി​ല്ലാ​യി​രി​ക്കും. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​മി​നി​ക്ക് ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന ന​ൽ​കാ​വു​ന്ന​താ​ണ്. അ​തി​ൻ​പ്ര​കാ​രം ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്.