ആശ്രിതജോലി ലഭിക്കും, ഫാമിലി പെൻഷൻ കിട്ടില്ല
എ​ന്‍റെ അ​മ്മ പൊതുമരാമത്ത് വകുപ്പ് ഓ​ഫീ​സി​ൽ 28 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു​വ​ര​വേ ക​ഴി​ഞ്ഞ മാ​സം മ​ര​ണ​മ​ട​ഞ്ഞു. ഞ​ങ്ങ​ൾ മ​ക്ക​ൾ രണ്ടു പേ​രാ​ണ്. മൂ​ത്ത​ത് സ​ഹോ​ദ​രി​യാ​ണ്. അ​വ​ർ വി​വാ​ഹി​ത​യാ​ണ്. 25 വ​യ​സാ​യ എ​നി​ക്ക് ജോ​ലി ഒ​ന്നും ഇ​ല്ല. ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​മു​ള്ള എ​നി​ക്ക് ആ ശ്രിതജോ​ലി ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ര​നാ​യാ​ണോ അ​തോ ക്ല​റി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലാ​ണോ ജോ​ലി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. അ​തു​പോ​ലെ ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ?
സുമേഷ്, കൽപ്പറ്റ

പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ/​ജീ​വ​ന​ക്കാ​രി​യു​ടെ മ​ക​നോ /മ​ക​ൾ​ക്കോ ജോ​ലി ന​ൽ​കു​ന്പോ​ൾ അ​ത് അ​വ​രു​ടെ അ​മ്മ ചെ​യ്തി​രു​ന്ന ജോ​ലി​യ​ല്ല ന​ൽ​കു​ന്ന​ത്. അ​പേ​ക്ഷ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ് എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ് ആശ്രിതജോ​ലി ന​ൽ​കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി പാ​സാ​യ ആ​ളാ​ണെ​ങ്കി​ൽ ക്ല​ർ​ക്ക്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നീ വി​ഭാ​ഗ​ത്തി​ലാ​ണ് നി​യ​മ​നം ന​ൽ​കു​ക. ഇ​തു സാ​ധി​ക്കാ​തെ വ​ന്നാ​ൽ മാ​ത്ര​മേ പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ൽ ജോ​ലി കൊ​ടു​ക്കു​ക​യു​ള്ളൂ. 25 വ​യ​സ് ക​ഴി​ഞ്ഞ​തു​കൊ​ണ്ട് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ല.