പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകും
കൃ​ഷിവ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. 2020 മേ​യ് 31നു ​റിട്ടയർ ചെയ് തു. 2020 ജ​നു​വ​രി 31 വ​രെ രണ്ടു മാ​സ​ത്തെ മെ​ഡി​ക്ക​ൽ ലീ​വി​ൽ ആ​യി​രു​ന്ന​തു​കൊ​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റ് ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​ണ്. അ​വ​ധി​ക്കു​ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും കോ​വി​ഡ് 19 മൂ​ലം എ​നി​ക്ക് പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പെ​ൻ​ഷ​ൻ പേ​പ്പ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് കു​റ​ഞ്ഞ​ത് റി​ട്ട​യ​ർ​മെ​ന്‍റി​ന് ആറു മാ​സം മു​ന്പെ​ങ്കി​ലും ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​ച്ച​ത്. താ​മ​സി​ച്ച​തി​ൽ മ​റ്റെ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ?
ഷാ​ജി​മോ​ൾ, ഇ​ടു​ക്കി

2020 മേ​യ് 31നു ​റി​ട്ട​യ​ർ ചെയ്ത ആ​ൾ ആറു മാ​സം മു​ന്പെ​ങ്കി​ലും പെ​ൻ​ഷ​ൻ പേപ്പറുകൾ അ​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ടത്തണമായിരുന്നു. താ​ങ്ക​ൾ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ൽ​നി​ന്നാണ് അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തേണ്ടിയിരുന്നത്. ഉ​ട​ൻ​ത​ന്നെ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ത​യാ​റാ​ക്കി ഓ​ഫീ​സി​ൽ​നി​ന്ന് അ​യ​യ്ക്കണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ താ​മ​സി​ച്ചാ​ൽ പെ​ൻ​ഷ​ൻ പാ​സാ​ക്കി കി​ട്ടാ​നും അ​തു​പോ​ലെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​നും കാ​ല​താ​മ​സം ഉ​ണ്ടാ​കും. അ​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

Loading...