ശന്പളം പുതുക്കി തിട്ടപ്പെടുത്താം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ 6-5-2010ൽ ​ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​റാ​യി ജോലിയിൽ പ്ര​വേ​ശി​ച്ചു. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ പാ​സാ​കാ​ൻ താ​മ​സി​ച്ചു. എ​നി​ക്ക് ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ. 2018-ൽ ​പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​താ​യി ക​ണ​ക്കാ​ക്കി ഉ​ത്ത​ര​വു ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ എ​ന്‍റെ ന​ഷ്ട​പ്പെ​ട്ട ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് അ​ടി​സ്ഥാ​ന​ശ​ന്പ​ളം ക​ണ​ക്കാ​ക്കി​യ​ത്. എ​ന്‍റെ ശ​ന്പ​ള​ത്തി​ൽ ഇ​പ്പോ​ൾ വ​ള​രെ കു​റ​വു വ​ന്നി​ട്ടു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണോ?
മെറീന, ആ​ല​പ്പു​ഴ

പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ​പ്ര​കാ​രം ശ​ന്പ​ളം ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ താ​ങ്ക​ളു​ടെ സ​ർ​വീ​സ് വെ​യ്റ്റേ​ജ് ക​ണ​ക്കാ​ക്കി​യ​ത് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​നു​ണ്ടാ​യ കാ​ലാ​വ​ധി ഒ​ഴി​വാ​ക്കി​യും ഇ​ൻ​ക്രി​മെ​ന്‍റ് സാ​ങ്ക​ല്പി​ക​മാ​യി ക​ണ​ക്കാ​ക്കാ​തെ​യു​മാ​ണ്. ഇ​പ്പോ​ൾ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​തു​കൊ​ണ്ട് 2014 ജൂ​ലൈ വ​രെ​യു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ സാ​ങ്ക​ല്പി​ക​മാ​യി ക​ണ​ക്കാ​ക്കി അ​ടി​സ്ഥാ​ന ശ​ന്പ​ളം തി​ട്ട​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​ണ്ടും ഒ​ന്നു​കൂ​ടി ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്. അ​തി​നോ​ടൊ​പ്പം യ​ഥാ​ർ​ഥ​ത്തി​ലു​ള്ള സ​ർ​വീ​സ് വെ​യ്റ്റേ​ജും ക​ണ​ക്കി​ലെ​ടു​ത്ത് ശ​ന്പ​ളം പു​തു​ക്കി തി​ട്ട​പ്പെ​ടു​ത്താം.

Loading...