ശന്പളം സംരക്ഷിച്ചു കിട്ടില്ല
2015 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആണ്. ഉ​ട​ൻ​ത​ന്നെ പി​എ​സ്‌‌സി വ​ഴി എ​ച്ച്എ​സ്എ ആ​യി നി​യ​മ​നം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ എ​നി​ക്ക് മൂന്ന് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​യ​മ​നം ല​ഭി​ച്ചാ​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ വാ​ങ്ങി​യ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു കി​ട്ടു​മോ? അ​തു​പോ​ലെ ജി​പി​എ​ഫ് അ​ക്കൗ​ണ്ട് തു​ട​ങ്ങു​വാ​ൻ സാ​ധി​ക്കു​മോ?
ലി​സി​യാ​മ്മ, പൂ​ഞ്ഞാ​ർ

എ​യ്ഡ​ഡ് സ്കൂ​ളി​ലെ ശ​ന്പ​ളം പി​എ​സ്‌‌സി വ​ഴി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്പോ​ൾ സം​ര​ക്ഷി​ക്കു​ക​യി​ല്ല. സ്കെ​യി​ൽ ഒാ​ഫ് പേ​യു​ടെ മി​നി​മം പേ ​മാ​ത്ര​മേ ല​ഭി​ക്കൂ. 2013 ഏ​പ്രി​ൽ ഒ​ന്നി​നു​ശേ​ഷ​മു​ള്ള നി​യ​മ​നം ആ​യ​തു​കൊ​ണ്ട് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ല. എ​യ്ഡ​ഡ് സ്കൂ​ളി​ൽ തു​ട​ർ​ന്നു​വ​ന്നി​രു​ന്ന പിഎഫ് ക്ലോ​സ് ചെ​യ്തു പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ജി​പി​എ​ഫ് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കും.