സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖല ജീവനക്കാർക്കുമായി 2020 ജനുവരിയിൽ പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓണ്‍ലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ 2020 ജനുവരി 15 ബുധനാഴ്ച രാത്രി 12 വരെ സ്വീകരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ നടത്തുന്നത്. നിശ്ചിത സമയത്തിനു മുന്‍പു തന്നെ ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈൻ മുഖേനയല്ലാതയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. പി എസ്സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മുൻപരീക്ഷകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യുവാൻ പാടില്ല. അവർ പ്രസ്തുത രജിസ്ട്രേഷനിലൂടെ(പ്രൊഫൈലിലൂടെ) മാത്രം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള മിനിമം മാർക്ക് 40ഉം ആണ്. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് മാർക്ക് നഷ്ടമാകുകയും ചെയ്യും. വകുപ്പുതല പരീക്ഷകൾക്ക് നിലവിലുള്ള വിത്ത് ബുക്ക്/വിത്തൗട്ട് ബുക്ക് രീതി തുടരുന്നതാണ്.
ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെയും തങ്ങൾ സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ (ഉദാ: പേപ്പറുകൾ, ടെസ്റ്റ്, മേഖല മുതലായവ) മാറ്റി നൽകുന്നതിന് പരീക്ഷാർഥികൾക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ്. അവസാനതീയതിയിൽ നിലവിലുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷകളാവും പരിഗണിക്കുക. ഓണ്‍ലൈൻ അപേക്ഷകൾ പൂരിപ്പിക്കുന്നതിന് മുന്‍പ് വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ്. വിജ്ഞാപനം കമ്മീഷന്റെ വെബ് സൈറ്റിലും കമ്മീഷന്റെ ജില്ലാ, മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിലും ലഭ്യമാണ്.
പരീക്ഷയ്ക്കുള്ള സമയവിവര പട്ടികയും മേഖലാ കേന്ദ്രങ്ങളുടെ പേരും യഥാസമയം ഗസറ്റിൽ പരസ്യപ്പെടുത്തുന്നതാണ്. സമയവിവര പട്ടികകൾ പബ്ലിക് സർവീസ് കമ്മീഷന്റെ വെബ് സൈറ്റ്, ജില്ലാ/മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും പരീക്ഷാർഥികൾക്ക് റഫറൻസിന് ലഭിക്കുന്നതാണ്. കൂടാതെ ഓരോ പരീക്ഷാർഥിക്കും ആവശ്യമായി വരുന്ന പരീക്ഷകളുടെ ടൈംടേബിൾ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്. വ്യക്തിപരമായി പരീക്ഷാർഥികൾക്ക് സമയവിവര പട്ടികകൾ തപാലിൽ അയയ്ക്കുന്നതല്ല.
രജിസ്ട്രേഷൻ
ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കΩമ്മീഷന്റെ ഒൗദ്യോഗിക വെബ് സൈറ്റായ www. keralapsc.gov.inലെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക് ക്ലി ക്ക് ചെയ്യണം. അപ്പോൾ രജിസ്ട്രേഷൻ പേജ് സ്ക്രീനിൽ തെളിയും.
ആദ്യമായി രജിസ്റ്റർ ചെയ്യുന്ന വർ പ്രസ്തുത പേജിലെ Sign Up ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ഫോറം സ്ക്രീനിൽ ലഭ്യമാകും. ആദ്യം പരീക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. അതിനുശേഷം പരീക്ഷാർഥിയുടെ വ്യക്തിഗത വിവരങ്ങൾ.
ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ
1. ഫോട്ടോ 31- 12 -2010നുശേഷം എടുത്തവയായിരിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയിൽ പ്രിന്റ് ചെയ്തിരിക്കണം.
2. പരീക്ഷാർഥിയുടെ മുഖവും തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കളർ/ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ ആയിരിക്കണം.
3. 200 പിക്സൽ ഉയരവും 150 പിക്സൽ വീതിയും ഉള്ളതും jpg ഫോർമാറ്റിലുള്ളതും 30kb ഫയൽ സൈസിൽ അധികരിക്കാത്തതുമായ ഫോട്ടോകൾ ആണ് അപ് ലോഡ് ചെയ്യേണ്ടത്. അപ്രകാരമല്ലാത്ത ഫോട്ടോകൾ നിരുപാധികം നിരസിക്കും.
സർവീസ് വിവരങ്ങൾ
ഉദ്യോഗസംബന്ധമായ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. ഡിപ്പാർട്ട്മെന്റിന്റെ പേര്, പരീക്ഷാർഥിയുടെ നിലവിലെ തസ്തികയുടെ പേര്, ഓഫീസ് അഡ്രസ്, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നൽകണം. തിരിച്ചറിയൽ വിവരങ്ങളിൽ പാൻകാർഡ് നന്പർ, PEN (പെർമനന്റ് എംപ്ലോയി നന്പർ ), വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് നന്പർ ഇവയിലേതെങ്കിലും ഒന്നു നൽകാവുന്നതാണ്. മേൽപ്പറഞ്ഞിട്ടുള്ള വിവരങ്ങൾ നൽകി ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വായിച്ചു നോക്കി അതിനുള്ള ബോക്സിൽ ക്ലിക്ക് ചെയ്ത് Next ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ പരീക്ഷാർഥിക്ക് Login Details ലഭ്യമാകും. പ്രസ്തുത പേജിൽ പരീക്ഷാർഥിക്ക് സ്വന്തമായോ അല്ലെങ്കിൽ സിസ്റ്റം നൽകിയിട്ടുള്ള യൂസർ നെയിമോ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരീക്ഷാർഥി താത്പര്യമുള്ള യൂസർ നെയിമും പാസ്വേഡും വളരെ കൃത്യതയോടെ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കണം. അതിനുശേഷം നൽകിയിട്ടുള്ള സെക്യൂരിറ്റി കോഡ് അതുപോലെ തന്നെ പൂരിപ്പിച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യു ന്പോൾ രജിസ്ട്രേഷൻ പൂർണമാകും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
User Idഉം Passwordഉം നൽകി സ്വന്തം പേജിൽ എത്തിയ പരീക്ഷാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി പേജിൽ വലതുഭാഗത്തായി കാണുന്ന Apply For Test ക്ലിക്ക് ചെയ്യുക.
ആദ്യഘട്ടം മേഖലകൾ (എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്- ഇവയിൽ ഏതെങ്കിലുമൊന്ന്) തെരഞ്ഞെടുക്കുക. രണ്ടാം ഘട്ടം ഒാരോ േമഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക.
എറണാകുളത്തിനും കോഴിക്കോടിനും അഞ്ചും തിരുവനന്തപുരത്തിന് നാലും ജില്ലാ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഏതു മേഖല തെരഞ്ഞെടുത്താലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ മുഴുവനും മുൻഗണനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്താലേ അപേക്ഷയുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാകൂ.
മൂന്നാം ഘട്ടത്തിൽ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന സിലബസ് തെരഞ്ഞെടുക്കുക.
ഉദാ:- അക്കൗണ്ട് ടെസ്റ്റ്(ലോവർ).
പ്രസ്തുത പരീക്ഷയുടെ ഏതെല്ലാം പേപ്പറുകൾ ആണ് എഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോന്നായി തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്യണം. ഒരു പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതുവാൻ ഉദ്ദേശിക്കു ന്നുവെങ്കിൽ All Papers തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്താൽ മതിയാകും. അത്തരത്തിൽ എഴുതുവാൻ ഉദ്ദേശിക്കുന്ന എല്ലാ പരീക്ഷകളും പ്രസ്തുത പരീക്ഷകളുടെ പേപ്പറുകളും തെരഞ്ഞെടുക്കാവുന്നതാണ്.
പ്രസ്തുത പേജിൽ Obligatory Testകൾക്കുള്ള ഫ്രീ ചാൻസ് ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്.
ഫ്രീ ചാൻസിന് അർഹത ഉള്ളവർ പ്രസ്തുത ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന് ഇ-പേമെന്റ് നടപടിയിലേക്ക് പ്രവേശിക്കുക.
പരീക്ഷ, സർട്ടിഫിക്കറ്റ് ഫീസ്: ഇ-പേയ്മെന്റ്വഴി അടയ്ക്കണം
ഓരോ പേപ്പറിനും 160രൂപ നിരക്കിലാണ് പരീക്ഷാഫീസ്. ഈ അടിസ്ഥാനത്തിൽ എത്ര പേപ്പറുകൾ ഉണ്ടെന്ന് കണക്കാക്കി മുഴുവൻ പരീക്ഷാഫീസും ഒടുക്ക േണ്ടതാണ്.
ഒരു ടെസ്റ്റ് സർട്ടിഫിക്കറ്റിന് 210രൂപ നിരക്കിൽ എത്ര സർട്ടിഫി ക്ക റ്റി നാണോ അപേക്ഷിക്കുന്നത് അത്രയും തുക സർട്ടിഫിക്കറ്റിനായും ഒടുക്കേണ്ടതാണ്.