നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ​പൂ​ളി​ന​ടു​ത്തു​ള്ള കി​ർ​ക്കി​ബി എ​ന്ന സ്ഥ​ല​ത്താ​ണ് ബെ​ക്ക് എ​ഡ്മ​ണ്ട് എ​ന്ന സ്ത്രീ ​താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​ർ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞ​പ്പോ​ൾ ആ​രോ ഇ​വ​രു​ടെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ചു. ത​നി​ച്ചാ​യി​രു​ന്ന​തു​കൊ​ണ്ട് വാ​തി​ൽ തു​റ​ക്കാ​ൻ ബെ​ക്ക മ​ടി​ച്ചു. അ​പ്പോ​ൾ ക​ത്തു​ക​ൾ ഇ​ടാ​ൻ വാ​തി​ലി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന വി​ട​വി​ലൂ​ടെ ആ​രോ ത​ന്നോ​ട് സം​സാ​രി​ക്കു​ന്ന​തു​പോ​ലെ ബെ​ക്ക​യ്ക്കു തോ​ന്നി. ഒ​രു സ്ത്രീ​യു​ടെ ശ​ബ്ദ​മാ​ണ് കേ​ൾ​ക്കു​ന്ന​ത്.

എ​നി​ക്ക് പോ​കാ​ൻ ഒ​രി​ട​മി​ല്ല, വാ​തി​ൽ തു​റ​ന്നു ത​ര​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ബെ​ക്ക വാ​തി​ൽ തു​റ​ന്നി​ല്ല. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം ഈ ​മു​ട്ട​ലും അ​ഭ്യ​ർ​ഥ​ന​യും തു​ട​ങ്ങി. ഇ​ട​യ്ക്ക് ഭീ​ഷ​ണി ക​ല​ർ​ന്ന സ്വ​ര​ത്തി​ലും സം​സാ​രി​ച്ചു. ഭ​യ​ന്നു വി​റ​ച്ച ബെ​ക്ക മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ചി​രു​ന്നു.

പി​റ്റേ​ദി​വ​സം അ​യ​ൽ​ക്കാ​രി​യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് മ​റ്റൊ​രു ദി​വ​സം സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​താ​യി പ​റ​ഞ്ഞു. അ​വി​ടെ​യും എ​ഴു​ത്തി​ടാ​ൻ വാ​തി​ലി​ൽ ഉ​ണ്ടാ​ക്കി​യ ചെ​റി​യ വി​ട​വി​ലൂ​ടെ​യാ​ണ് സ്ത്രീ​യു​ടെ ശ​ബ്ദം കേ​ട്ട​ത്. ക​ള്ള​ൻ​മാ​രാ​യി​രി​ക്കും എ​ന്നു ക​രു​തി അ​വ​രും വാ​തി​ൽ തു​റ​ന്നി​ല്ല. പി​ന്നീ​ട് ബെ​ക്കും അ​യ​ൽ​ക്കാ​രി​യും ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ആ ​ചെ​റി​യ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ​താ​യി മ​ന​സി​ലാ​ക്കി. എ​ല്ലാ​യി​ട​ത്തും സ്ത്രീ​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​ന്ന​ത് വാ​തി​ലി​ലു​ള്ള എ​ഴു​ത്തി​ടാ​നു​ള്ള പെ​ട്ടി​യി​ലൂ​ടെ.


പു​ല​ർ​ച്ചെ ര​ണ്ടി​നും അ​ഞ്ചി​നു​മി​ട​യി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.മി​ക്ക​വ​രും ത​ന്നെ മോ​ഷ​ണം ഭ​യ​ന്ന് വാ​തി​ൽ തു​റ​ന്നി​ല്ല. തു​റ​ന്ന​വ​ർ​ക്ക് ആ​രേ​യും കാ​ണാ​നും ക​ഴി​ഞ്ഞി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷെ പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും നാ​ട്ടു​കാ​ർ പ​റ​യു​ന്ന സ്ത്രീ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​താ​യാ​ലും വാ​തി​ലി​ന്‍റെ വി​ട​വി​ലൂ​ടെ സം​സാ​രി​ക്കു​ന്ന സ്ത്രീ​യെ പേ​ടി​ച്ചാ​ണ് ഇ​വി​ട​ത്തു​കാ​ർ ഓ​രോ ദി​വ​സ​വും ചെ​ല​വ​ഴി​ക്കു​ന്ന​ത്.


Loading...