പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും
Monday, August 5, 2019 4:27 PM IST
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബുധനാഴ്ചയാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തു.