അമേരിക്കൻ സിഡ്നി!
Thursday, August 5, 2021 11:12 AM IST
400 മീറ്റർ ഹർഡിൽസിൽ വീണ്ടും ലോക റിക്കാർഡ്. പുരുഷ ഫൈനലിന് പിന്നാലെ വനിതാ മത്സരത്തിലും ലോക റിക്കാർഡ് പിറന്നു. യുഎസ്എയുടെ സിഡ്നി മക്ലാഫ്ലിനാണു ലോക റിക്കാഡോടെ സ്വർണം നേടിയത്. 51.46 സെക്കൻഡുകൊണ്ടാണു താരം 400 മീറ്റർ ഹർഡിൽസ് മറികടന്നത്. ഒളിന്പിക് ട്രെയൽസിൽ സിഡ്നി തന്നെ കുറിച്ച 51.90 സെക്കൻഡിന്റെ സമയമാണു ടോക്കിയോയിൽ തിരുത്തിത്.
ലോകചാന്പ്യനും റിയോ ഒളിന്പിക് ചാന്പ്യനുമായ അമേരിക്കയുടെ ഡാലിയ മുഹമ്മദിനെ മറികടന്നാണ് സിഡ്നി വെന്നിക്കൊടി പാറിച്ചത്. ഡാലിയ (51.58) വെള്ളിയും നെതർലൻഡ്സിന്റെ ഫെംകെ ബോൽ (52.03) വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ കെനിയയുടെ ഇമ്മാനുവൽ കോറിർ (1:45.06) സ്വർണവും ഫെർഗുസൻ റോട്ച് (1:45.23) വെള്ളിയും നേടി.