ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്‌ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ്‍ കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
നിഷേധിക്കരുത്, നിയന്ത്രിക്കാം
ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു സ്ക്രീ​ൻ നി​ഷേ​ധി​ക്കു​ക​യ​ല്ല, മ​റി​ച്ച് നി​യ​ന്ത്രി​ക്കു​ക​യാ​ണു വേ​ണ്ടത്. ​വ​ർ​ഷ​ങ്ങ​ളാ​യി സ്ക്രീ​നു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യ കു​ട്ടി​ക​ൾ പ​ല​രും വി​ചി​ത്ര​മാ​യ പെ​രു​മാ​റ്റ വൈ​കൃ​ത​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നു ക​ണ്ടെ ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍ വാ​ങ്ങി​വ​ച്ച​തി​ന് പ​ഠ​നം നി​ർ​ത്തി​യ​വ​രും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​വ​രു​മു​ണ്ടെന്ന് ​ഓ​ർ​മി​ക്കു​ക. കു​ട്ടി​ക​ളെ സ്ക്രീ​നി​ൽ നി​ന്നു മാ​റ്റി മ​റ്റു ക​ളി​ക​ളി​ലേ​ക്കും വി​നോ​ദ​ങ്ങ​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​ണ് വേ​ണ്ടത്. ​സ്ക്രീ​നു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത വി​നോ​ദ​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ​രെ ന​യി​ക്കേ​ണ്ടത്.

​അ​തോ​ടൊ​പ്പം സ്ക്രീ​ൻ ടൈം ​കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും ശ്ര​ദ്ധി​ക്ക​ണം. കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ദി​വ​സം അ​രമ​ണി​ക്കൂ​റി​ല​ധി​കം ഒ​രു കാ​ര​ണവ​ശാ​ലും സ്ക്രീ​ൻ ന​ൽ​ക​രു​ത്. ഗെ​യി​മിം​ഗി​ന്‍റെ സ​മ​യം കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക​യും തു​ട​ർ​ന്ന് പ​രി​മി​ത​മാ​യ സ​മ​യം മാ​ത്രം ന​ൽ​കു​ക​യും ചെ​യ്യ​ണം. വീ​ട്ടു​കാ​രു​മാ​യും കൂ​ട്ടു​കാ​രു​മാ​യും ക​ളി​ക്കാ​നോ പൂ​ന്തോ​ട്ടം ഒ​രു​ക്കു​ന്ന​തി​നോ സ​മ​യം ക​ണ്ടെത്താം. ​കു​ട്ടി​ക്കാ​ല​ത്തെ ഒ​രു സാ​മൂ​ഹി​ക ഇ​ട​പെ​ട​ലാ​ണ് കൂ​ട്ടം ചേ​ർ​ന്നു​ള്ള ക​ളി. ഇ​തു കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന എ​നർ​ജി​യും ക​രു​ത്തും മാ​ന​സി​ക വ​ള​ർ​ച്ച​യും വ​ള​രെ വ​ലു​താ​ണ്. പു​റ​ത്തി​റ​ങ്ങി​ക്ക​ളി​ക്കാ​തെ വ​രു​ന്പോ​ൾ കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി അ​വ​ർ തി​രി​ച്ച​റി​യാ​തെ പോ​കും.

പ​ച്ച​ക്ക​റി കൃ​ഷി​യോ പൂ​ന്തോ​ട്ടം ഒ​രു​ക്ക​ലോ പോ​ലു​ള്ള എ​ന്തെ​ങ്കി​ലും ഒ​രു പ്ര​വൃ​ത്തി​യി​ലേ​ക്കു കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ കൊ​ണ്ടു​വ​രു​ന്ന​ത് മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കൊ​പ്പം ഉ​ല്ലാ​സ​ത്തി​നും സ​ഹാ​യി​ക്കും. ന​ല്ല പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന​തി​നാ​യി ന​ൽ​കാം. കു​ട്ടി​ക​ൾ​ക്കു ചി​ത്ര​ക​ഥ​ക​ളോ കൗ​മാ​ര​പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് അ​വ​ർ​ക്ക് യോ​ജി​ച്ച പു​സ്ത​ക​ങ്ങ​ളോ ന​ൽ​കാം. ശി​ശു​ക്ക​ൾ​ക്കു ബു​ദ്ധി​വി​കാ​സ​ത്തി​നു​ള്ള ക​ളി​ക്കോ​പ്പു​ക​ൾ ന​ൽ​കാം. ക​ഥ​ക​ൾ പ​റ​ഞ്ഞു ന​ൽ​കാം. പ്ര​കൃ​തി​യു​മാ​യി ക​ളി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കാം.

ക​ണ്ണി​നും ദോ​ഷ​ക​രം

കാ​ഴ്ച​യു​ടെ വി​ശാ​ല​ത ന​ഷ്ട​മാ​കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്കു നേ​ത്ര​രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​മി​ത​മാ​യ സ്ക്രീ​ൻ ഉ​പ​യോ​ഗം കം​പ്യൂ​ട്ട​ർ വി​ഷ​ൻ സി​ൻ​ഡ്രോം എ​ന്ന നേ​ത്ര​രോ​ഗ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെത്തി​യി​ട്ടു​ണ്ട്.

കാ​ഴ്ച​യു​ടെ ദൂ​ര​ക്കു​റ​വാ​ണ് ഇ​വി​ടെ ക​ണ്ണി​നെ ബാ​ധി​ക്കു​ന്ന​ത്. 25 സെ​ന്‍റി​മീ​റ്റ​ർ മു​ത​ൽ 30 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യാ​ണ് സാ​ധാ​ര​ണ കാ​ഴ്ച​യു​ടെ ദൂ​രം. എ​ന്നാ​ൽ, ഇ​തി​ലും കു​റ​ഞ്ഞ ദൂ​ര​ത്തി​ലാ​ണ് സ്ക്രീ​നി​ന്‍റെ ഉ​പ​യോ​ഗം. ഇ​മ​വെ​ട്ടാ​തെ​യു​ള്ള സ്ക്രീ​നി​ലേ​ക്കു​ള്ള നോ​ട്ടം കൃ​ഷ്ണ​മ​ണി​ക്കു മു​ക​ളി​ലെ ദ്ര​വ പാ​ളി​യി​ലെ ന​ന​വ് ബാ​ഷ്പീ​ക​രി​ച്ചു പോ​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. ഇ​തു ക​ണ്ണു​ക​ൾ​ക്കു വ​ലി​യ സ​മ്മ​ർ​ദ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.

ഇ​താ ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

ഒ​ന്ന​ര വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളും ന​ൽ​ക​രു​ത്. അ​വ​ർ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ശാ​രീ​രി​ക-​മാ​ന​സി​ക ഉ​ല്ലാ​സ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി ക​ളി​ക്കു​ക​യും ചെ​യ്യ​ണം.

ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ സ്ക്രീ​ൻ സ​മ​യം(​ടെ​ലി​വി​ഷ​ൻ, കം​പ്യൂ​ട്ട​ർ തു​ട​ങ്ങി എ​ല്ലാ ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളും ഉ​ൾ​പ്പെ​ടെ) അ​നു​വ​ദി​ക്കാം. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ സ്ക്രീ​ൻ ഉ​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം.

അ​ഞ്ച് മു​ത​ൽ മു​ക​ളി​ലേ​ക്കു പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ സ്ക്രീ​ൻ ഉ​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണം. 14-18 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ ഒ​ഴി​വു സ​മ​യ സ്ക്രീ​ൻ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. എ​ന്നാ​ൽ ഗൃ​ഹ​പാ​ഠം ചെ​യ്യു​ന്ന​തി​നും മ​റ്റു​മാ​യി കൂ​ടു​ത​ലാ​യി ക​ന്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ൽ​ക​ണം.

പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, ക​ള​റിം​ഗ് പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ഏ​ർ​പ്പെ​ടു​ത്താം. മു​തി​ർ​ന്ന​വ​രു​മാ​യും കൂ​ട്ടു​കാ​രു​മാ​യും ഇ​ട​പ​ഴ​കു​ന്ന​തി​നും ക​ളി​ക​ൾ​ക്കും സ​മ​യം ന​ൽ​കാം.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ

കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ വി​നോ​ദോ​പാ​ധി​ക​ൾ ന​ൽ​കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് മി​ക്ക വി​ദേ​ശ​രാ​ജ്യ​ങ്ങ​ളും. ഒ​രു നി​ശ്ചി​ത സ​മ​യ​മാ​യി കു​ട്ടി​ക​ളു​ടെ സ്ക്രീ​ൻ സ​മ​യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രു​മു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ഒ​ന്ന​ര വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു സ്ക്രീ​നു​ക​ൾ ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ വി​ല​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളി​ലെ​യും ശി​ശു​ക്ക​ളി​ലെ​യും സ്ക്രീ​ൻ ഉ​പ​യോ​ഗ​ത്തെ ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഫ്രാ​ൻ​സ് ആ​ക​ട്ടെ മൂ​ന്നു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സ്ക്രീ​ൻ ഉ​പ​യോ​ഗം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ- ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന വ​ലി​യൊ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ന് ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളു​ടെ സാ​ന്നി​ധ്യ​മെ​ന്നു വ്യ​ക്തം.

മ​നഃ​ശാ​സ്ത്രജ്ഞ​നെ കാ​ണി​ക്ക​ണം

ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളി​ൽ നി​ന്നു കു​ട്ടി​ക​ളെ ഒ​ഴി​ച്ചു​നി​ർ​ത്താ​നാ​കി​ല്ല. എ​ന്നാ​ൽ, ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ഉ​പ​യോ​ഗ​രീ​തി അ​വ​രെ പ​ഠി​പ്പി​ക്കാം. മു​തി​ർ​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ​ത് എ​ന്താ​ണെ​ന്ന് സ്വ​യം തീ​രു​മാ​നി​ക്കു​ക. പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ ഒ​രാ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​വേ​ശി​ക്കാ​നും തു​ട​ർ​ന്ന് ദൈ​നം​ദി​ന ജോ​ലി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും സാ​ധി​ക്ക​ണം. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സാ​ധി​ക്ക​ണം. സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കേ​ണ്ടത് ​ജാ​ഗ്ര​ത​യോ​ടെ​യാ​ണ്.


പാ​ലി​ക്കാം, ഒ​രു ഡി​ജി​റ്റ​ൽ അ​ച്ച​ട​ക്കം

മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ടത് ​ഒ​രു ഡി​ജി​റ്റ​ൽ അ​ച്ച​ട​ക്ക​മാ​ണ്. സ്ക്രീ​നു​ക​ളു​ടെ അ​പ​ക​ട​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​ന് അ​വ​ർ​ക്കു സാ​ധി​ക്ക​ണം. പൂ​ർ​ണ​മാ​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​രു​ത്. പ​ക​രം മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി പ​തി​വാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ഒ​രു ഡി​ജി​റ്റ​ൽ അ​ച്ച​ട​ക്കം പാ​ലി​ക്കു​ക​യും വേ​ണം. മാ​താ​പി​താ​ക്ക​ൾ റോ​ൾ മോ​ഡ​ലു​ക​ളാ​കാ​നും സു​ര​ക്ഷി​ത​വും ഉൗ​ഷ്മ​ള​വു​മാ​യ ഭ​വ​ന അ​ന്ത​രീ​ക്ഷം ന​ൽ​കാ​നും ശ്ര​ദ്ധി​ക്ക​ണം.

കാ​ർ​ട്ടൂ​ണു​ക​ളു​ടെ സ്വ​ഭാ​വം മാ​റു​ക​യാ​ണ്. പ​ര​സ്പ​രം ഷൂ​ട്ട് ചെ​യ്യു​ന്ന ഗെ​യി​മു​ക​ൾ വ​ള​ർ​ന്നു വ​രു​ന്ന കു​ട്ടി​യു​ടെ മ​നോ​ഭാ​വ​ത്തെ​യാ​ണ് ബാ​ധി​ക്കു​ക. കു​ട്ടി​ക​ൾ ടെ​ക് ഫ്ര​ണ്ട്‌​ലി ആ​കു​ന്ന​തു ന​ല്ല​തു​ത​ന്നെ. എ​ന്നാ​ൽ അ​വ​രു​ടെ മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കും​വി​ധം അ​ടി​മ​ക​ളാ​കു​ന്ന​തു ന​ന്ന​ല്ല. കു​ട്ടി​ക​ൾ നാ​ളെ​യു​ടെ ക​രു​ത്താ​ണ്. അ​വ​രു​ടെ ബാ​ല്യ​കൗ​മാ​ര​ങ്ങ​ൾ ആ​രോ​ഗ്യ​ക​ര​മാ​ക്കേ​ണ്ടത് ​ഓ​രോ മാ​താ​പി​താ​ക്ക​ളു​ടെ​യും ക​ട​മ​യാ​ണ്, സ​മൂ​ഹ​ത്തി​ന്‍റെ​യും. മ​ക്ക​ളു​ടെ മാ​ന​സി​ക​വും വൈ​കാ​രി​ക​വും ആ​ത്മീ​യ​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് മാ​താ​പി​താ​ക്ക​ൾ പ്രാ​ധാ​ന്യം ന​ൽ​ക​ണം. ന​മ്മു​ടെ കു​രു​ന്നു​ക​ൾ ആ​രോ​ഗ്യ​മു​ള്ള​വ​രും സു​ര​ക്ഷി​ത​രു​മാ​യി​രി​ക്ക​ട്ടെ.

സാ​ങ്കേ​തി​ക അ​ടി​മ​ത്വ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ

സ്ക്രീ​ൻ അ​ഡി​ക്ഷ​ൻ ഒ​റ്റ​നോ​ട്ട​ത്തി​ൽ വ​ലി​യ ഒ​രു പ്ര​ശ്ന​മാ​യി തോന്നു​ന്നി​ല്ലെ​ങ്കി​ലും കൂ​ടു​ത​ൽ സ​മ​യം സ്ക്രീ​നു​ക​ൾ​ക്കു മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ടെന്നു ​കാ​ണാം. ഇ​തി​ൽ ചി​ല​വ പ്ര​ത്യ​ക്ഷ​ത്തി​ൽ​ത്ത​ന്നെ പ്ര​ക​ട​മാ​കു​ന്പോ​ൾ ചി​ല​താ​ക​ട്ടെ ഒ​ളി​ഞ്ഞി​രി​ക്കും. താ​ഴെ പ​റ​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ സ്ക്രീ​ൻ അ​ഡി​ക്ഷ​ന്‍റെ തീ​വ്ര​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.

1. സ്ക്രീ​ൻ ല​ഭി​ക്കാ​തെ വ​രു​ന്പോ​ഴു​ള്ള അ​സ്വ​സ്ഥ​ത, നി​രാ​ശ, വെ​പ്രാ​ളം, പി​രി​മു​റു​ക്കം.

2. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ മ​റ്റു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കാ​തെ മൊ​ബൈ​ൽ ഫോ​ണി​ലോ മ​റ്റോ ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന അ​വ​സ്ഥ.

3. മൊ​ബൈ​ലു​ക​ളു​ടെ​യും മ​റ്റു സ്ക്രീ​നു​ക​ളു​ടെ​യും ഉ​പ​യോ​ഗം സ്വ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ.

4. സ്ക്രീ​ൻ നി​ഷേ​ധി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന വി​ര​സ​ത, ദേ​ഷ്യം, വൈ​രാ​ഗ്യ​ബു​ദ്ധി എ​ന്നി​വ.

5. കൂ​ട്ടു​കാ​രോ വീ​ട്ടു​കാ​രോ ഒ​പ്പ​മു​ള്ള​പ്പോ​ഴും സ്ക്രീ​നു​ക​ൾ​ക്കു മു​ന്നി​ൽ ഗെ​യി​മിം​ഗി​നാ​യും കാ​ർ​ട്ടൂ​ണു​ക​ൾ​ക്കാ​യും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന അ​വ​സ്ഥ.

6. മ​റ്റു​ള്ള​വ​രോ​ടു​ള്ള ക​രു​ത​ലി​ല്ലാ​യ്മ​യും വെ​റു​പ്പും.

7. സ്ക്രീ​ൻ നി​ഷേ​ധി​ക്കു​ന്ന​വ​രെ ത​ള്ളി​യി​ടു​ക​യും വ​സ്തു​ക്ക​ൾ എ​റി​ഞ്ഞു​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ.

8. അ​ക്കാ​ഡമി​ക് കാ​ര്യ​ങ്ങ​ളി​ലും നേ​ട്ട​ങ്ങ​ളി​ലു​മു​ള്ള താ​ൽ​പ​ര്യ​ക്കു​റ​വ്.

9. സ്ക്രീ​ൻ നി​ഷേ​ധി​ച്ചാ​ൽ ഉ​ണ്ടാകു​ന്ന കോ​പ​വും പ്ര​കോ​പ​ന​വും.

10. ക​ണ്ണു​ക​ൾ വ​ര​ളു​ന്ന അ​വ​സ്ഥ​യും ത​ല​വേ​ദ​ന​യും ശ​രീ​ര വേ​ദ​ന​യും.

11. ത​ന്‍റെ മാ​ന​സി​ക, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ.

12. മ​ണി​ക്കൂ​റു​ക​ളോ​ളം ഫോ​ണി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷ​വും തൃ​പ്തി വ​രാ​ത്ത അ​വ​സ്ഥ.

വ​ഷ​ളാ​ക്കു​ന്ന കു​ടും​ബ​ബ​ന്ധം: ഡോ.​ടി.​ സാ​ഗ​ർ



അ​മി​ത​മാ​യ സ്ക്രീ​ൻ ഉ​പ​യോ​ഗം കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ത​മ്മി​ലു​ള്ള കു​ടം​ബ ബ​ന്ധം വ​ഷ​ളാ​ക്കു​മെ​ന്നു പേ​രൂ​ർ​ക്ക​ട സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ.​ ടി. സാ​ഗ​ർ പ​റ​യു​ന്നു. എ​ന്തി​നും ഏ​തി​നും കു​ട്ടി​ക​ൾ​ക്കു മൊ​ബൈ​ൽ ഫോ​ണ്‍ കൊ​ടു​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ പി​ന്നീ​ട് ഉൗ​രാ​ക്കു​ടു​ക്കി​ൽ പെ​ടു​ക​യാ​ണ്. ഇ​ത് പി​ന്നീ​ട് വ​ലി​യ വി​പ​ത്താ​കു​മെ​ന്ന തി​രി​ച്ച​റി​വ് മാ​താ​പി​താ​ക്ക​ൾ​ക്കി​ല്ല. പി​ന്നീ​ട് കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യി സ്ക്രീ​ൻ ഉ​പ​യോ​ഗം മാ​റു​ന്നു. പ​ഠ​ന​ത്തി​ലു​ള്ള താ​ത്പ​ര്യ​ക്കു​റ​വാ​ണ് ഇ​ത്ത​രം കു​ട്ടി​ക​ളി​ൽ ആ​ദ്യം പ്ര​ക​ട​മാ​കു​ന്ന ല​ക്ഷ​ണം.

സ്ക്രീ​നി​നു പ​ക​രം ഒ​രു ബ​ദ​ൽ ന​ൽ​കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കു പി​ന്നീ​ട് സാ​ധി​ക്കാ​തെ വ​രും. എ​ന്നാ​ൽ, കു​ട്ടി​ക​ൾ വാ​ശി​പി​ടി​ക്കു​ക​യും ദേ​ഷ്യ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​തോ​ടെ ന​ല്ല കു​ടും​ബ അ​ന്ത​രീ​ക്ഷം ത​ന്നെ ഇ​ല്ലാ​താ​കും. മൊ​ബൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ക്രീ​നു​ക​ൾ കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​ൽ നി​ന്നു മാ​താ​പി​താ​ക്ക​ൾ പി​ന്തി​രി​യ​ണം. ശീ​ല​മാ​യാ​ൽ പി​ന്നീ​ട് ഇ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രി​ക ശ്ര​മ​ക​ര​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ്.

സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ - 6 / റി​ച്ചാ​ർ​ഡ് ജോ​സ​ഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.