Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഇന്നു പറുദീസായിൽ
“സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും’’(ലൂക്കാ 23,43).
കുരിശിൽനിന്നുള്ള യേശുവിന്റെ രണ്ടാമത്തെ തിരുവചനമായി ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത് തന്നോടൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട ഒരു കുറ്റവാളിക്കു നൽകുന്ന വാഗ്ദാനമാണ്. സെലട്ട് എന്നപേരിൽ അറിയപ്പെട്ടിരുന്ന, റോമാക്കാരെ നാട്ടിൽനിന്നു തുരത്താൻ കച്ചകെട്ടി പുറപ്പെട്ട തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു യേശുവിനൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട കുറ്റവാളികൾ എന്നു പൊതുവേ കരുതപ്പെടുന്നു.
അവരിൽ ഒരാൾ യേശുവിനെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയതപ്പോൾ അപരൻ തന്റെ കുറ്റം ഏറ്റുപറഞ്ഞശേഷം യേശുവിനോട് അപേക്ഷിച്ചു: “യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുന്പോൾ എന്നെയും ഓർക്കണമേ’’(ലൂക്കാ 23,42). ഈ യാചനയ്ക്കുള്ള മറുപടിയാണ് യേശു നൽകുന്ന വാഗ്ദാനം.
കുറ്റവാളിയുടെ യാചനയിൽ ആഴമേറിയ ഒരു വിശ്വാസം പ്രകടമാകുന്നുണ്ട്. നിസഹായനായി കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശു നിരപരാധിയാണ്, മാത്രമല്ല അവൻ വരാനിരുന്ന മിശിഹാരാജാവും ദൈവരാജ്യം സ്ഥാപിക്കുന്ന രക്ഷകനുമാണ്.
അവൻ തന്റെ രാജ്യം സ്ഥാപിക്കുകതന്നെ ചെയ്യും. അവൻ മരണത്തെ അതിജീവിക്കും. വീണ്ടും വരും. അന്ന് രാജാവും വിധിയാളനുമായിട്ടാകും അവൻ വരിക. സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായിരുന്നിട്ടും ഇപ്രകാരമൊരു പ്രഖ്യാപനത്തിനും യാചനയ്ക്കും അയാളെ പ്രേരിപ്പിച്ച വിശ്വാസത്തിന്റെ ആഴം ശ്രദ്ധിക്കാതെപോകരുത്. യേശുവിന്റെ വാഗ്ദാനത്തിലെ മൂന്നു വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം.
1. പറുദീസ:
പൈരിദേസാ എന്ന പേർഷ്യൻ പദത്തിൽനിന്നു രൂപംകൊണ്ട ഗ്രീക്ക് വാക്കാണു പരദേയ്സോസ്. അതിൽനിന്നാണ് ഇംഗ്ലീഷിലെ പാരഡൈസും മലയാളത്തിലെ പറുദീസയും ഉത്ഭവിക്കുന്നത്. മതിലു കെട്ടി സുരക്ഷിതമാക്കിയ രാജകീയോദ്യാനമാണ് പേർഷ്യക്കാരുടെ പൈരിദേസാ.
ദൈവത്തോടൊന്നിച്ച് ആദിമനുഷ്യൻ വസിച്ച ഇടമായ ഏദൻ തോട്ടവും ഇതേ ആശയം ഉൾക്കൊള്ളുന്നു. പറുദീസ ദൈവത്തോടൊന്നിച്ച് എന്നേക്കും സന്തോഷമായി കഴിയുന്ന ഇടമാണ്. അഥവാ അവസ്ഥയാണ്.
2. എന്നോടുകൂടെ:
മരണം അവസാനമല്ല. മരണത്തിനപ്പുറം നിത്യമായ ഒരു ജീവിതമുണ്ട്. അവിടെ യേശുവിനൊപ്പം ആയിരിക്കുക. അതാണ് പറുദീസാവാസം, അതാണു സ്വർഗഭാഗ്യം. അതു വാഗ്ദാനം ചെയ്യുന്നത് ദൈവംതന്നെയായ ദൈവപുത്രനാണ്. ‘സത്യമായും’എന്നത് യേശുവിന്റെ ദൈവികതയിലേക്കും അധികാരത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.
3. ഇന്ന്:
സ്വർഗഭാഗ്യത്തിനു ലോകാവസാനംവരെ കാത്തിരിക്കേണ്ടതില്ല. മരണനിമിഷത്തിൽത്തന്നെ നിത്യഭാഗ്യം ആരംഭിക്കുന്നു. ഇന്നലെയും നാളെയും ഇല്ലാത്ത, ഇന്ന് നിത്യതയെ സൂചിപ്പിക്കുന്നു. മരണത്തോടെ ആരംഭിക്കുന്നു ഈ നിത്യജീവൻ.
ഇത് അനുതപിച്ച ക്രൂശിതനു മാത്രം നൽകുന്ന വാഗ്ദാനമല്ല. സ്വന്തം പാപം ഏറ്റുപറഞ്ഞ് മാപ്പിരക്കുന്ന, മാനസാന്തരപ്പെടുന്ന ഏവർക്കും യേശു നൽകുന്ന വാഗ്ദാനമാണിത്. അതിനാൽ നിരാശ വേണ്ട. കർത്താവിലേക്കു തിരിയുക, മാപ്പിരക്കുക, ജീവിതം നവീകരിക്കുക. അപ്പോൾ നിനക്കും കേൾക്കാം ഗുരുവചനം, ‘ഇന്ന് നീ എന്നോടൊപ്പം പറുദീസയിൽ ആയിരിക്കും’.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പിതാവേ, ക്ഷമിക്കണമേ
യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ
ക്രൂശിതന്റെ വിലാപം
“ഏകദേശം ഒന്പതാം മണിക്കൂർ ആയപ്പോൾ യേശു ഉ
ഔദ്ധത്യം വെടിയുക
“നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവ
ഉണരുക
‘നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്ന പേര് നിന
സഹനങ്ങളെ ഭയപ്പെടരുത്
“നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളിൽ ചിലരെ
ഓർമിക്കുക
“നീ ഏത് അവസ്ഥയിൽനിന്നാണ് വീണതെന്ന് ഓർക്കുക. മാനസാന്തരപ്പെട
പ്രാർഥന പ്രകടനമാകരുത്
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാ
ധർമദാനം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വ
ക്ഷമിക്കുന്ന സ്നേഹം
“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ
സജീവബലി
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീ
ബലി സ്നേഹത്തിന്റെ പാരമ്യം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യ
ദൈവം ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കി
ദൈവപ്രീതിക്ക്
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്
പുതിയ ജീവിതക്രമം
“ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുക
ജീവിത നവീകരണം സുപ്രധാനം
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നി
അനുഷ്ഠാനങ്ങൾ പോരാ
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ
മടങ്ങിവരൂ!
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ
മാനസാന്തരം
അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാ
പാപം- വിവിധ മാനങ്ങൾ
‘ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയു
പാപം നിയമലംഘനം
പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ
പാപബോധം
‘ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. ദാവീദ് പറഞ്ഞു’ (2 സാമു 12,1
അനുതാപം
“യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗി
അധികാരമെന്ന പ്രലോഭനം
‘പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോ
വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
പ്രലോഭനം 2, അദ്ഭുതം
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെ
അപ്പം: അധ്വാനം, പങ്കുവയ്ക്കൽ
“അവരോട് അവന് അനുകന്പതോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരു
അപ്പം- ആർത്തി
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക
അപ്പത്തിന്റെ പ്രലോഭനം
യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത
മരുഭൂമി - പ്രലോഭനം
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താ
മരുഭൂമി - സംരക്ഷണം
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാ
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില് എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില് എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top