Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
തേങ്ങലടങ്ങാതെ ലോകം... വിണ്ണിൽ നക്ഷത്രമായി മാറഡോണ
ബുധനാഴ്ച അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ അമരത്വത്തിലേക്ക് മടങ്ങിയെങ്കിലും അർജന്റൈൻ തെരുവോരങ്ങളിൽ ദുഃഖത്തിന്റെ നിഴൽ പിൻവാങ്ങിയില്ല. രാജ്യം മൂന്നു ദിവസത്തെ ദുഃഖാചരണത്തിലാണ്. വ്യാഴാഴ്ച നടന്ന വിലാപയാത്രയ്ക്കിടെ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
അതിനിടെ, ഹൃദയാഘാതമുണ്ടായതിനു പിന്നാലെ മാറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയതായി അദ്ദേഹത്തിന്റെ വക്കീലും ഏജന്റുമായ മത്യാസ് മോർല ആരോപിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ മാറഡോണ ബുവാനോസ് ആരീസിന്റെ പ്രാന്തത്തിലുള്ള കണ്ട്രി ക്ലബ് സാൻ ആന്ദ്രേസിലായിരുന്നു.
അരമണിക്കൂറിലധികം താമസിച്ചാണ് ആംബുലൻസ് മാറഡോണയുടെ വാസസ്ഥലത്ത് എത്തിയതെന്നാണു മോർലയുടെ ആരോപണം. ഇതിനെതിരേ ക്രിമിനൽ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാറഡോണയുടെ മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത ജീവനക്കാരനെ, സംസ്കാരച്ചടങ്ങ് നടത്തിയ സ്ഥാപനം പിരിച്ചുവിട്ടു. മാറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ബുവാനോസ് ആരീസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിൽ വ്യാഴാഴ്ചയാണു ഡിയേഗോ മാറഡോണയുടെ (60) സംസ്കാരം നടന്നത്. 24 പേർ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, കാസ റൊസാഡ കൊട്ടാരത്തിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ ആയിരങ്ങൾ എത്തി.
ദേശീയ പതാക ചുറ്റി ലോകപ്രശസ്തമായ അർജന്റീനയുടെ 10-ാം നന്പർ ജഴ്സി പുതപ്പിച്ചാണ് മാറഡോണയുടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയത്. ബൊക്ക ജൂണിയേഴ്സ് ക്ലബ്ബിന്റെ പതാകയുമുണ്ടായിരുന്നു. വിലാപയാത്രയ്ക്കിടെ ഒഴുകിയെത്തിയ ആളുകളെ പിരിച്ചുവിടാൻ പോലീസിനു കണ്ണീർ വാതകവും ജലപീരങ്കിയും റബർ ബുള്ളറ്റും പ്രയോഗിക്കേണ്ടിവന്നു.
മരണശേഷം തന്റെ ശരീരം എംബാം ചെയ്യണമെന്ന മാറഡോണയുടെ ആഗ്രഹം നടന്നില്ലെന്നതും അർജന്റീനയിൽ വാർത്തകളിൽ ഇടംപിടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരളം മറക്കാത്ത ഒക്ടോബര്
കണ്ണൂരിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി ഫ
ശരിക്കും ഇതിഹാസം: ചാത്തുണ്ണി
ശരിക്കും ഫുട്ബോൾ ഇതിഹാസമാണു മാറഡോണയെന്നു പ്രശസ്ത ഫ
മാറഡോണയുടെ കോഴിക്കോട്ടെ പ്രിയ കൂട്ടുകാരന്
മാറഡോണയുടെ ദുബായ് ജുമൈറയിലെ വില്ലയി
കളിക്കളത്തിൽ മാന്ത്രികൻ; പുറത്ത് കൊച്ചുകുട്ടി
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ഓർമയ്ക്കായി ലോകത
മാറഡോണയുടെ വിയോഗത്തില് തേങ്ങി ഫുട്ബോള് ലോകം
അന്തരിച്ച ഫുട്ബോള് ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് ആദര
മാറഡോണയ്ക്കു കണ്ണൂരിൽ സ്മാരകം
കായികകേരളത്തിന് മറക്കാനാവാത്ത അനുഭവമായിരുന്
ഭൂഗുരുത്വമില്ലാത്ത ചെറിയ വലിയ മനുഷ്യൻ!
‘നിങ്ങൾക്ക് അയാളുടെ കുതിപ്പ് തടയാൻ സാധിക്കുന
മാറഡോണ ഇനി ജ്വലിക്കുന്ന ഓർമ
ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങൾ അട
നമ്മളിരുവരും ഒരുദിനം ആകാശത്ത് പന്തുകളിക്കും: പെലെ
വിടവാങ്ങിയ ഇതിഹാസ താരം ഡിയേഗോ മാറഡോണയ്ക്ക് അന്ത്യാഞ്
എന്നെ ഉറക്കാത്ത ഡിയേഗോ...
പന്തുകളി സിരകളിലും കാലിലും ഒരു ഭ്രാന്തുപോലെ പടർന്നു
ഓർമകളുടെ കുടമാറ്റം
പന്തുകളിയിൽ വശ്യതയും വിസ്മയവും ഒളിപ
ലാനൂസിലെ അദ്ഭുതബാലൻ
ബുവാനോസ് ആരീസ്, അതായിരുന്നു ആ നഗരത്തിന്റെ
തോരാക്കണ്ണീരുമായി അർജന്റീന
ലോകത്തിനൊപ്പം വിതുന്പിത്തുടങ്ങിയ അർജന്റൈൻ തെരുവു
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top