Letters
പു​​​​തി​​​​യൊ​​​​രു മ​​​​രാ​​​​മ​​​​ത്ത് സം​​​​സ്കാ​​​​രം ആ​​​​രം​​​​ഭി​​​​ക്കാം
Sunday, September 29, 2019 1:22 AM IST
റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ പാ​​​​ക​​​​പ്പി​​​​ഴ​​​​ക​​​​ളെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള ദീ​​​​പി​​​​ക മു​​ഖ​​പ്ര​​സം​​ഗം മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​പ്പി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളും സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റു​​​​ക​​​​ളു​​​​മെ​​​​ല്ലാം അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​യ്യു​​ന്ന​​താ​​യി​​രു​​ന്നു. ഒ​​​​രു വ​​​​ർ​​​​ഷം നിരവധിപേ​​​​ർ ന​​​​മ്മു​​​​ടെ നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​വും ചി​​​​ല​​​​പ്പോ​​​​ൾ റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ അ​​​​പാ​​​​ക​​​​ത ത​​​​ന്നെ​​​​യാ​​​​വ​​​​ണം.

ന​​​​മ്മു​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ങ്കി​​​​ൽ പു​​​​ത്ത​​​​ൻ അ​​​​റി​​​​വു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്ത​​​​ണം. മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​ക്ക് സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​ര​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ പ്രാ​​​​യ​​​​മു​​​​ണ്ടെ​​​​ന്ന് ആ​​​​രും സ​​​​മ്മ​​​​തി​​​​ക്കും. എ​​​​ന്തു ത്യാ​​​​ഗം സ​​​​ഹി​​​​ച്ചാ​​​​ലും ധാ​​​​ർ​​​​മി​​​​ക മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​യു​​​​റ​​​​പ്പു​​​​ള്ള എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണം. അ​​​​പ​​​​ര​​​​ന്‍റെ ര​​​​ക്തം​​​​കൊ​​​​ണ്ട് സ്വ​​​​ന്തം ഭ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ പ​​​​ണി​​​​യാ​​​​ത്ത എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​ർ മാ​​​​ത്രം ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ വി​​​​ട്ടു​​​​ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങ​​​​ണം. 21ാം നൂ​​റ്റാ​​​​ണ്ടി​​​​ൽ പു​​​​തി​​​​യൊ​​​​രു മ​​​​രാ​​​​മ​​​​ത്ത് സം​​​​സ്കാ​​​​രം ആ​​​​രം​​​​ഭി​​​​ക്കാം.

ജോ​​​​സ് കൂ​​​​ട്ടു​​​​മ്മേ​​​​ൽ, ക​​​​ട​​​​നാ​​​​ട്