Letters
കനത്ത ചൂടിനെ പ്രതിരോധിക്കാം
Wednesday, February 19, 2020 11:25 PM IST
ചൂ​​​​ടി​​​​നെ പ​​​​ഴി​​​​ച്ചി​​​​ട്ട് എ​​​​ന്തു കാ​​​​ര്യം‍‍? ഒ​​​​രു തു​​​​ള്ളി വെ​​​​ള്ള​​​​ത്തി​​​​നാ​​​​യി ഭൂ​​​​മി കേ​​​​ഴു​​​​ക​​​​യാ​​​​ണ്. പെ​​​​യ്ത്തുവെ​​​​ള്ളം പേ​​​​റി നി​​​​ൽ​​​​ക്കാ​​​​നാ​​​​വാത്ത വിധം ന​​​​ദി​​​​യോ​​​​ര​​​​ങ്ങ​​​​ളും കാ​​​​യ​​​​ലു​​​​ക​​​​ളും വ​​​​യ​​​​ലു​​​​ക​​​​ളും ത​​​​ണ്ണീ​​​​ർ​​​​ത്ത​​​​ട​​​​ങ്ങ​​​​ളും കൈ​​​​യേ​​​​റി നി​​​​ക​​​​ത്തി ക​​​​ര​​​​ഭൂ​​​​മി​​​​യാ​​​​ക്കിക്കഴി​​​​ഞ്ഞു. എ​​​​ല്ലാം മ​​​​നു​​​​ഷ്യ​​​​ന്‍റെ സ​​​​ങ്കു​​​​ചി​​​​ത മ​​​​ന​​​​സു​​​​പോ​​​​ലെ ഇ​​​​ടു​​​​ങ്ങി​​​​യ​​​​താ​​​​യി.

ചെ​​​​റി​​​​യൊ​​​​രു സൂ​​​​ര്യ​​​​ര​​​​ശ്മി പോ​​​​ലും സ​​​​ഹി​​​​ക്കാ​​​​നാ​​​​വാ​​​​തെ പൊ​​​​ള്ളു​​​​ന്ന ഭൂ​​​​മി​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു ന​​​​മ്മു​​​​ടെ നാ​​​​ട് . ത​​​​ണ്ണീ​​​​ർ​​ത്ത​​​​ട​​​​ങ്ങ​​​​ളും വ​​​​യ​​​​ലു​​​​ക​​​​ളും സം​​​​ര​​​​ക്ഷി​​​​ച്ച്, മ​​​​ഴ​​​​വെ​​​​ള്ളം ഭൂ​​​​മി​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച്, മ​​​​ര​​​​ങ്ങ​​​​ൾ ന​​ട്ടു ത​​​​ണ​​​​ലാ​​​​ക്കി ഭൂ​​​​മി​​​​ക്കു ത​​​​ണു​​​​പ്പേ​​​​കി, മ​​​​ഴ​​​​വെ​​​​ള്ളം ഭൂ​​​​ജ​​​​ല​​​​മാ​​​​ക്കി ന​​​​മു​​ക്കു വ​​​​ര​​​​ൾ​​​​ച്ച​​​​യോ​​​​ടു പൊ​​​​രു​​​​താം. അ​​​​ങ്ങ​​നെ ​​താ​​​​പ​​​​നം ഏ​​​​റു​​​​ന്ന​​​​തും അ​​​​ന്ത​​​​രീ​​​​ക്ഷ ചൂ​​​​ടും ത​​​​ടു​​​​ക്കാം.

അ​​​​ല്ല​​​​ങ്കി​​​​ൽ സൂ​​​​ര്യ​​​​താ​​​​പ​​മേ​​റ്റ് ജ​​​​ന​​​​ങ്ങ​​​​ൾ റോ​​​​ഡി​​​​ൽ വീ​​​​ണു പി​​​​ട​​​​ഞ്ഞു മ​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രും. ന​​​​മു​​​​ക്കു സ​​​​ഹ​​​​ക​​രി​​​​ക്കാം, ചൂ​​​​ടി​​​​നെ ത​​​​ടു​​​​ക്കാം.

കാ​​​​വ​​​​ല്ലൂ​​​​ര് ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട