ADVERTISEMENT
ADVERTISEMENT
19
Saturday
July 2025
5:01 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Special News
ADVERTISEMENT
തെരുവുനായ്ക്കൾ ഇങ്ങനെ അലയാമോ?
തെരുവുനായ്ക്കളെ വന്ധ്യംകരിക്കണമെന്നാണ് കേൾക്കുന്നത്. ഒന്നുരണ്ടു സംശയം: വന്ധ്യംകരണം നടത്തി പൊതുനിരത്തിലേക്കിറക്കിവിട്ടാൽ പട്ടി കടിക്കാതിരിക്കുമോ? വന്ധ്യംകരിച്ചാൽ പേയ് വിഷ ബാധ മാറുമോ? വന്ധ്യംകരിക്കുകയാണെങ്കിൽകൂടി ഒരു പട്ടണത്തിൽ നിശ്ചിത എണ്ണം തെരുവുനായ്ക്കൾ ഉണ്ടായിരിക്കണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടോ? ഒരു കാര്യം ഓർക്കുക. നായ്ക്കൾ വളർത്തുമൃഗങ്ങളായി രൂപാന്തരം വന്നവയാണ്. വളർത്താൻ താത്പര്യമുള്ളവർ ഓമനിച്ചു വളർത്തട്ടെ. തെരുവിൽ അലഞ്ഞുനടന്നു മനുഷ്യരെ കടിക്കുന്നവയെ കൊല്ലുകതന്നെ വേണം. കുറേക്കാലം മുന്‍പുവരെ ഇതാണു ചെയ്തിരുന്നത്.
-ജോ മുറികല്ലേൽ, പാലാ
നായ ഇറച്ചി കയറ്റുമതിക്ക് സാധ്യത തേടണം
തെരുവുനായ്ക്കളുടെ പ്രശ്നം വർഷങ്ങളായി കേരളം ചർച്ച ചെയ്തിട്ടും നാട്ടുകാർക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. നിയമങ്ങൾ ഇഴകീറി പരിശോധിക്കുന്ന ജഡ്ജിമാരും അധികാരികളും കാറിൽ സഞ്ചരിക്കുന്നത് കൊണ്ടാണോ ഈ പ്രശ്നം അവർ അഭിമുഖീകരിക്കാത്തത് എന്നറിയില്ല. ആനപ്പുറത്ത് ഇരിക്കുന്നവരെ നായ കടിക്കില്ല എന്ന യാഥാർഥ്യം നമുക്ക് അറിയാമെങ്കിലും അങ്ങനെ ആ പ്രശ്നത്തെ ചെറുതാക്കി കാണാൻ ആവില്ലല്ലോ! എന്തുകൊണ്ടാണു മറ്റു സംസ്ഥാനങ്ങളിൽ തെരുവുനായ നിയമപ്രശ്നം ആകാത്തതും തെരുവുനായ്ക്കൾ അവിടെ പ്രശ്നമാകാത്തതും എന്ന് ആരെങ്കിലും ആലോചിക്കാറുണ്ടോ? പ്രബുദ്ധത കൂടിപ്പോയതും മറ്റുള്ളവർക്ക് ഏതുകാര്യത്തിനും ‘ഒരുപണി കൊടുക്കാം’ എന്ന ദുഷിച്ച ചിന്ത മനസിൽ ഒളിപ്പിച്ച വ്യവഹാരപ്രിയർ കൂടുതലുള്ള നാടായി കേരളം എന്നതുമാകാം കാരണം. പൊതുജനത്തിന്റെ ന്യായമായ വികാരത്തിനെതിരേ നിൽക്കുന്നവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ, ജാതി, മതഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന സംസ്ഥാനങ്ങളാണ് മറ്റുള്ളവ എന്നതാണു സത്യം. നായ്ക്കളെ ഇല്ലായ്മ ചെയ്യാൻ എടുക്കുന്ന ഏതു നടപടിയേയും പിന്തുണയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രമേയം പാസാക്കുമ്പോൾ എതിർക്കുന്നവർ തങ്ങളുടെ ചെലവിൽ തെരുവുനായ്ക്കളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണം. നായ ഇറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്ക് അതു കയറ്റി അയച്ച് വിദേശനാണ്യം സമ്പാദിക്കാനും നിയമമുണ്ടാക്കിക്കൂടെ?
- ആർ. രാധാകൃഷ്ണൻ പാലക്കാട്
പൊതുസ്ഥാപനങ്ങൾ എല്ലാ വർഷവും ഫിറ്റ്നസ് നേടണം
വിദ്യാലയവർഷം ആരംഭിക്കുന്നതിനു മുന്‍പായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമരാമത്ത് വകുപ്പിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിക്കണം. എങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിച്ച് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ആരംഭിക്കാനാകൂ. അതുപോലെ ആളുകൾ താമസിക്കുന്നതും പൊതുജനങ്ങൾ ഒത്തുകൂടുന്നതുമായ സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള പൊതുസ്ഥാപനങ്ങളിലെ കെട്ടിടങ്ങൾക്ക് എല്ലാ സാന്പത്തിക വർഷാരംഭത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിച്ചാൽ മാത്രമേ പ്രവർത്തനാനുമതി നൽകാവൂ. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളുടെ പൂർണമായ വിവരങ്ങൾ സ്ഥാപനമേധാവികൾ വകുപ്പ് മേധാവികളെ അറിയിച്ച് പൊളിക്കാനുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം. കെട്ടിടം നിർമിക്കാനുള്ള അനുമതി വാങ്ങി പൊതുജന പങ്കാളിത്തത്തോടെ പൂർത്തിയാക്കി സുരക്ഷയുള്ള കെട്ടിടങ്ങളാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഇതിനാവശ്യമായ അവകാശവും അധികാരവും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും സ്ഥാപന മേധാവികൾക്കും ലഭ്യമാക്കണം. മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലോടെ പ്രവർത്തിക്കാം.
-റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
ശിക്ഷാ ഇളവിന് കോടതിയുടെ അംഗീകാരവും അനിവാര്യമാക്കണം
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവിനു ഗവർണറുടെ അനുമതി ലഭിച്ചതായി കണ്ടു. ഇതിനുമുമ്പും ഉന്നതരുടെ കൈത്താങ്ങിൽ ഇളവിന് ശ്രമിച്ചിരുന്നെങ്കിലും സമൂഹത്തിൽനിന്നുമുയർന്ന പ്രതിഷേധങ്ങൾ അതിന് വിലങ്ങുതടിയായി നിന്നു. ഇവർക്ക് വഴിവിട്ട്, ഒട്ടേറെ മാസങ്ങൾ നീണ്ട പരോൾ കിട്ടിയതായി കണ്ടു. എത്ര ക്രൂരകൃത്യം ചെയ്താലും ഉന്നതങ്ങളിൽ പിടിപാടുണ്ടങ്കിൽ ജയിൽ മോചനം എളുപ്പം. ഉന്നതങ്ങളിലുള്ള പിടിപാടിന്റെ ഹുങ്കാണ് ജയിലിനകത്ത് അവർ ഉണ്ടാക്കിയിരുന്ന ഗുണ്ടായിസം. കുറ്റത്തിന്റെ കാഠിന്യം നോക്കി വിധി പ്രഖ്യാപിച്ച കോടതിയുടെ തീർപ്പിലെ ഇളവിനായി കോടതികൂടി അംഗീകരിക്കുന്നതാണ് ഉചിതം. കുറ്റമുക്തമാക്കാനുള്ള ഫയൽ കോടതിയിൽകൂടി വേണം ഗവർണറുടെ പക്കൽ എത്താൻ എന്നത് ഒരു നീതിയുടെ ഭാഗം കൂടിയാണ്.
കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട
മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയീടാക്കുന്നത് ചില ബാങ്കുകൾ ഒഴിവാക്കിയത് സ്വാഗതാർഹം
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇടപാടുകാർ പിഴ കൊടുക്കണമെന്ന നിബന്ധന ചില പൊതുമേഖലാ ബാങ്കുകൾ ഒഴിവാക്കിയത് സ്വാഗതാർഹമാണ്. സാന്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെ സാരമായി ബാധിക്കുന്നതാണ് ബാങ്കുകളുടെ ഈ പിഴ ചുമത്തൽ. ഈയിനത്തിൽ ബാങ്കുകൾ അഞ്ചു വർഷംകൊണ്ട് ഇടപാടുകാരിൽനിന്ന് ഈടാക്കിയ സംഖ്യയുടെ കണക്ക് ഞെട്ടിക്കുന്നതാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴയീടാക്കുന്നത് അനുചിതവും ദ്രോഹകരവുമാണ്. മറ്റു ബാങ്കുകളും ഇതൊഴിവാക്കാൻ തയാറാവേണ്ടതാണ്.
മുരളീമോഹൻ മഞ്ചേരി
ഇവരെ സെൻസർബോർഡിൽനിന്ന് നീക്കണം
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കാൻ കാരണം ജാനകി എന്ന പേര് രാമായണത്തിലെ സീതയുടെ പര്യായപദമാണെന്നും ആ പേര് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നുള്ളതുകൊണ്ടാണെന്നുള്ള സെൻസർബോർഡിന്റെ വിചിത്രമായ വാദം കേട്ടപ്പോൾ ഓർമവന്നത് 1973ൽ എം.ടി. വാസുദേവൻനായർ തിരക്കഥയും സംവിധാനവും നിർവഹിച്ചു പുറത്തിറക്കിയ നിർമ്മാല്യം എന്ന സിനിമയായിരുന്നു. അതിന്റെ അവസാനത്തിൽ വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ. ആന്റണി എന്ന നടൻ സ്വന്തം തല വാളുകൊണ്ട് വെട്ടിപ്പിളർന്ന ചോര കവിൾകൊണ്ട്, ഭഗവതിയുടെ മുഖത്തേക്ക് ആഞ്ഞുതുപ്പുന്ന ഒരു സീനുണ്ട്. അത് ഇന്നായിരുന്നെങ്കിലോ! മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു പറഞ്ഞ് അതിന്റെ കടയ്ക്കലും ഇതുപോലെ ഇവർ കത്തി വയ്ക്കില്ലേ? സിനിമയെ സിനിമയായി കാണാൻ കഴിയാത്ത ഇവരെയൊക്കെ സെൻസർ ബോർഡിലിരുത്തിയാൽ ഇനിയും ഇത്തരം പേരുകളുള്ള സിനിമകളുടെ കടയ്ക്കൽ ഇവർ കത്തിവയ്ക്കും. അത്രയ്ക്കും മതവും ജാതിയുമാണ് ഇവരുടെ മനസിനുള്ളിൽ. അതുകൊണ്ട് ഇവരെ സെൻസർബോർഡിൽനിന്ന് നീക്കണം. എന്നാലേ പുരാണങ്ങളുടെ പേരുകളുള്ള സിനിമകൾ പുറത്തിറങ്ങുകയുള്ളൂ.
കണ്ണോളി സുനിൽ,തേലപ്പിള്ളി
പെൻഷൻ നിഷേധിച്ചത് വൻ നീതികേട്
നാല്പതു ശതമാനത്തിലധികം വൈകല്യമുള്ള ഏതൊരാൾക്കും അനുവദിച്ചിരുന്നതാണ് ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെൻഷൻ. എന്റെ കുട്ടിയും ഈ പെൻഷൻ പദ്ധതിയിൽ അംഗമാണ്. എന്നാൽ, 2024 മുതൽ ഈ പദ്ധതിയിൽ അർഹരാകുന്നവരുടെ മാനദണ്ഡത്തിൽ സർക്കാർ മാറ്റം വരുത്തി. ഇത്തരം വ്യക്തികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയിലധികം വാർഷികവരുമാനമുണ്ടെങ്കിൽ അവർ പെൻഷന് അർഹരാകില്ല. ഇതോടെ പലർക്കും പെൻഷൻ കിട്ടാതായി. സ്വന്തമായൊരു തൊഴിലോ വരുമാനമോ ഇല്ലാത്ത ഇവരുടെ പെൻഷൻ നിഷേധിക്കുന്നത് അനീതിയാണ്. ഇവരിൽ ഏറെപ്പേർക്കും മരുന്നുകൾ ആവശ്യമാണ്. ഇവർക്കിപ്പോൾ വസ്ത്രം, മരുന്ന് എന്നിവ വാങ്ങാൻ പോലും മറ്റു കുടുംബാംഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇവർക്ക് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽപോലും നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്. നിർത്തലാക്കിയ പെൻഷൻ വീണ്ടും കിട്ടുന്നതിനായി ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ നേതാക്കളെയും സാമൂഹികസാംസ്കാരിക രാഷ്ട്രീയ നേതാക്കളെയും സമീപിച്ചെങ്കിലും അവർ ഗൗനിച്ചില്ല. ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരും ഈ വിഷയത്തിന് വേണ്ട പ്രാധാന്യം നൽകിയില്ല. ഞാൻ ഈ കത്തെഴുതുന്നത് എന്റെ കുട്ടിക്കായിട്ട് മാത്രമല്ല. ഇതുപോലെ പെൻഷൻ നിഷേധിക്കപ്പെട്ട എല്ലാവർക്കുമായാണ്. അധികാരികളിൽ ദയവുണ്ടായി കണ്ണുതുറന്ന് കണ്ട് ഭിന്നശേഷി പെൻഷൻ നിഷേധിക്കപ്പെട്ട ഈ കുട്ടികൾക്ക് വീണ്ടും പെൻഷൻ പദ്ധതി പുനരാരംഭിക്കണമെന്നും നിഷേധിക്കപ്പെട്ട കാലത്തെയും മുൻകാലത്തെയും കുടിശിക ഉൾപ്പെടെ തന്നു തീർത്ത് സഹായിക്കണമെന്നും അഭ്യർഥിക്കുന്നു. പ്രതികരിക്കാനും സംഘടിച്ച് സമരം ചെയ്ത് പ്രതിഷേധിക്കാനും കഴിവില്ലാത്തതുകൊണ്ടല്ലേ ഭിന്നശേഷിക്കാരായവരുടെ ചെറിയ പെൻഷൻ തുക നിഷേധിച്ചിരിക്കുന്നത്.
-ഗ്രേസി തോമസ്, കുട്ടനാട്
സെൻസർ ബോർഡിന്റെ സെൻസ് നഷ്ടമായോ?
‘ജാനകി’ എന്ന പേരിൽ തുടങ്ങുന്ന സിനിമയുടെ പേരും കഥാപാത്രവും മതപരമായ ചേരിതിരിവ് ഉണ്ടാക്കും എന്നതിനാൽ പേരു മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ട വാർത്ത വായിച്ച് ബോർഡ് അംഗങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് മലയാളത്തിലെ പ്രേക്ഷകരിൽ നൂറു ശതമാനവും. ജാനകി സീതയാണ് എന്ന് അറിയാവുന്ന എത്രപേർ പുതുതലമുറയിലും പഴയ തലമുറയിലും ഉണ്ട്? സീതാദേവിയെ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെയും കേരളത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. സീതാദേവിയുടെ ഒരു ക്ഷേത്രം കണ്ടത് വയനാട്ടിലെ പുൽപ്പള്ളിക്ക് അടുത്ത് ഒരെണ്ണം മാത്രമാണ്. അനാവശ്യ വിവാദമാണ് ഇത് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. യൂസഫലി കേച്ചേരി എഴുതിയ ‘ജാനകി ജാനേ’ എന്ന് അതിമനോഹര സംസ്കൃത ഗാനം മതനിരപേക്ഷമായിതന്നെ മലയാളികൾ നെഞ്ചേറ്റിയതാണ്. ഇപ്പോഴത്തെ സെൻസർ ബോർഡ് കഥാപാത്രങ്ങൾ ഇത് കേട്ടിട്ടുണ്ടെങ്കിൽ എഴുതിയത് യൂസഫലി കേച്ചേരി എന്ന അന്യമതസ്ഥൻ ആണെന്നും കൂടി അറിഞ്ഞാൽ ‘ജാനകി ജാനേ’ എന്ന വരികളെ ‘ജാനകിയോട് പോകാൻ പറ’ എന്നു വ്യാഖ്യാനിച്ചുകളഞ്ഞേനെ! ‘പട്ടാളം ജാനകി’, ‘ചട്ടമ്പി കല്യാണി’ തുടങ്ങിയ എത്രയോ മലയാളം സിനിമകൾ ഇറങ്ങിയിട്ട് പ്രേക്ഷകസമൂഹത്തിന് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ. എം. മുകുന്ദൻ എഴുതിയ സീത എന്ന കഥയുടെ സിനിമാപതിപ്പ് 1980ൽ ഇറങ്ങിയിട്ടുണ്ട്. സേതുവിന്റെ പാണ്ഡവപുരത്തിലെ ദേവി മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിൽകൂടി അഭ്രപാളികളിലായിട്ടുണ്ട്. ഇതൊക്കെ സെൻസർ ബോർഡ് അറിയാത്തതു മഹാഭാഗ്യം! അല്ലെങ്കിൽ ഈ മഹാസാഹിത്യകാരന്മാരും ഇന്ന് അനാവശ്യ ചർച്ചയ്ക്ക് വിഷയമായേനെ! തൂമ്പയെ തൂമ്പയെന്ന് വിളിക്കാനുള്ള ആർജവം മലയാളിക്കുണ്ട്.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
തെരുവുനായ വിഷയത്തിൽ അടിയന്തര നടപടി വേണം
സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ 1,65,136 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേര് പേവിഷ ബാധയേറ്റ് മരിച്ചെന്നുമുള്ള ദീപിക വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്. വാക്സിനെടുത്തിട്ടും ചിലര്‍ പേ വിഷ ബാധയേറ്റ് മരണപ്പെട്ടെന്ന വസ്തുത ആശങ്ക വര്‍ധിപ്പിക്കുന്നു. ഇത്ര ഗൗരവമായ സാഹചര്യത്തിലും പൗരന്മാരുടെ ജീവന് രക്ഷിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ മുതിരുന്നില്ല. തെരുവുനായ് ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മൂന്നു വര്‍ഷം മുന്‍പ് എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. തെരുവുനായ ആക്രമണം തടയാന്‍ മൃഗസംരക്ഷണ വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും സംയുക്തമായി രണ്ടു കോടി രൂപ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു. തുടര്‍ നടപടികളെപ്പറ്റി ഒരു വിവരവുമില്ല. തെരുവുനായ് ശല്യം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നാമമാത്രമായിട്ടെങ്കിലും നടപ്പാക്കുന്നത് രണ്ടു പദ്ധതികളാണ്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള മൃഗ ജനന നിയന്ത്രണ (എബിസി)വും പേവിഷ ബാധ തടയാന്‍ നായ്ക്കള്‍ക്ക് നല്കുന്ന വാക്സിനേഷനും. ലക്ഷക്കണക്കിന് തെരുവുനായ്ക്കളുള്ള കേരളത്തില്‍ ഓച്ചിന്റെ വേഗത്തില്‍ ഈഴയുന്ന ഈ രണ്ടു പദ്ധതികള്‍കൊണ്ട് സമീപ ഭാവിയിലൊന്നും കാര്യമായ ഫലപ്രാപ്തി ലഭിക്കാന്‍ പോകുന്നില്ല. തെരുവുനായ്ക്കളില്‍നിന്ന് ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. ഏറ്റവും പ്രായോഗികമായ മാര്‍ഗം തെരുവ് നായ്ക്കളെ പിടികൂടി പാര്‍പ്പിക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും താത്കാലിക ഷെല്‍ട്ടര്‍ സ്ഥാപിക്കുകയാണ്.
സെബാസ്റ്റ്യന്‍ പാതാമ്പുഴ, തൊടുപുഴ
അധികാരികളുടെ ശ്രദ്ധയ്ക്ക്
മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ എംഎൽഎമാരെയോ തെരുവുനായ കടിച്ച് വിഷബാധയേറ്റാലേ തെരുവുനായ്ക്കളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുകയുള്ളൂ എന്നുണ്ടോ? കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടു. ഉപദ്രവകാരികളായ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ സർക്കാർ കോടികൾ ചെലവാക്കുന്നു. വന്ധ്യംകരിക്കാൻ എസി റൂം. അവിടെവച്ച് കുത്തിവയ്പ് നടത്തി വിശ്രമിക്കാൻ വേണ്ടത്ര സമയവും കൊടുത്ത് അവയെ പിടിച്ചിടത്ത് സുരക്ഷിതമായി എത്തിക്കും. എന്താ പോരേ? തെരുവുനായ്ക്കളുടെ കടിയേറ്റ് വിഷബാധയേറ്റവർ വളരെയധികം. വന്ധ്യംകരിച്ചാൽ നായ കടിക്കുകയില്ലേ? വന്ധ്യംകരണത്തിനാവശ്യമായ മരുന്ന് ഉത്പാദിപ്പിക്കുന്ന കന്പനികൾക്ക് കോടികൾ ലഭിക്കും. അതിന്റെ കമ്മീഷൻ ബന്ധപ്പെട്ടവർക്കു ലഭിക്കുമായിരിക്കും. സാക്ഷര കേരളത്തിലെ സാധാരണ ജനങ്ങളെ വെറും കഴുതകളാക്കുന്ന തീരുമാനങ്ങൾ. ആവശ്യംവേണ്ടത് സമയബന്ധിതമായി സംസ്ഥാനത്തെ മുഴുവൻ തെരുവുനായ്ക്കളെയും വെടിവച്ചു കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകി പ്രശ്നം അടിയന്തരമായി പരിഹരിക്കണം.
ജേക്കബ് പൊന്നാറ്റിൽ, അതിരന്പുഴ
റെയിൽവേയുടെ കാലോചിതമായ പരിഷ്കാരം സ്വാഗതാർഹം
റെയിൽവേയിൽ കാലങ്ങളായി സ്ലീപ്പർ ക്ലാസുകളിൽ 400 സീറ്റുകൾക്ക് മുകളിൽ വരെ വെയിറ്റിംഗ് ലിസ്റ്റ് ബുക്കിംഗ് അനുവദിക്കുന്ന പഴഞ്ചൻ സന്പ്രദായത്തിന് മാറ്റം വരുത്തി ‘ഷുവർ’ യാത്ര ഉറപ്പുവരുത്തുന്ന കാലോചിതമായ പരിഷ്കാരം സ്വാഗതാർഹമാണ്. ട്രെയിനിലെ സാധ്യമായ ബർത്തുകളുടെ 25% മാത്രം ബർത്തുകൾ വെയിറ്റിംഗ് ലിസ്റ്റ് ബുക്കിംഗ് അനുവദിക്കുന്ന പുതിയ രീതി ശുഭയാത്രയ്ക്കും ‘ഷുവർ’ യാത്രയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു. കുടുംബമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് വെയിറ്റിംഗ് ലിസ്റ്റ് കണ്‍ഫേം ആകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ഞങ്ങളെ സംബന്ധിച്ച് പുതിയ പരീക്ഷണത്തിൽ സീറ്റ് കിട്ടിയത് വലിയൊരു ആശ്വാസമാണ്. 25 ശതമാനത്തിന് മാത്രം വെയിറ്റിംഗ് ലിസ്റ്റിൽ ബുക്കിംഗ് അനുവദിക്കുന്പോൾ ഓരോ റൂട്ടിലും വർധിച്ചുവരുന്ന ആവശ്യകത മനസിലാക്കാനുള്ള സംവിധാനവും അനുബന്ധ സൗകര്യവും ഏർപ്പെടുത്തണം. ഷുവർ യാത്രയ്ക്ക് വെയ്റ്റിംഗ് ലിസ്റ്റ് ബുക്കിംഗ് പരിമിതപ്പെടുത്തുന്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ അല്ലെങ്കിൽ അധിക ബോഗികൾ അനുവദിക്കാനുള്ള സംവിധാനവും ഉണ്ടാകണം.
-സുനിൽ തോമസ്, റാന്നി
വിദ്യാർഥികളും അച്ചടക്കവും എന്ന വിഷയത്തെപ്പറ്റി രണ്ടു വാക്ക്
സ്കൂളിൽ കുട്ടികൾ സ്ഥിരമായി ക്ലാസിൽ കയറുന്നുണ്ടോ എന്നു പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് അംഗങ്ങൾക്കും കൗൺസിലർമാർക്കും അധികാരം നൽകുന്നു എന്ന വാർത്ത കണ്ടു. സ്കൂളിലെ അധ്യാപകർക്കും പ്രധാന അധ്യാപകർക്കും പറ്റാത്ത കാര്യം രാഷ്ട്രീയക്കാരായ വാർഡ് അംഗങ്ങൾക്ക് നൽകുന്നതിലെ യുക്തി മനസിലാകുന്നില്ല. ക്ലാസ് ടീച്ചർമാരേക്കാൾ അധികാരം വാർഡ് അംഗങ്ങൾക്കു നൽകുന്നതു വഴി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. സ്വരാഷ്ട്രീയവും അന്യരാഷ്ട്രീയവും മനസിൽനിന്ന് എടുത്തുകളയാൻ സാധിക്കാത്ത കേരളസമൂഹത്തെ പരിചയമില്ലാത്ത ഐഎഎസ് വിദഗ്ധരുടെ തലയിൽ ഉദിച്ചതാണോ ഈ പരിഷ്കാരം എന്നറിയില്ല. ഐഎഎസുകാരിൽതന്നെ ക്ലാസിൽ കയറാത്ത, സോറി, ഓഫീസിൽ വരാത്ത ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക എടുത്ത് അന്യോന്യം കുറ്റപ്പെടുത്തിയ സംഭവം നടന്നിട്ട് അധികനാൾ ആയില്ല. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സ്കൂളുകളിലെ ഹാജർ പരിശോധിക്കുന്നത് വായിച്ചപ്പോൾ പഴയ ഒരു ‘ബോബനും മോളിയും’ ഫലിതം ഓർത്തുപോയി. പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണാൻ വർഷാവസാനം പുതിയ വർഷത്തെ പഞ്ചായത്ത് കലണ്ടർ ഒറ്റ കോപ്പി മാത്രം പ്രിന്റ് ചെയ്തു സ്വന്തം വീട്ടിൽ തൂക്കിയപ്പോൾ മറ്റ് അംഗങ്ങൾ അതിനെ ചോദ്യംചെയ്തു. അപ്പോൾ പ്രസിഡന്റ് പറയുകയാണ്; “നിങ്ങൾ എല്ലാ ദിവസവും രാവിലെ എന്റെ വീട്ടിൽ വന്നാൽ ആ ദിവസം ഞായറാഴ്ചയോ തിങ്കളോ എന്ന് ഞാൻ പറഞ്ഞുതരാം” എന്ന്. ഇതുപോലെയാകുമോ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ? ‘വിദ്യാർഥികളും അച്ചടക്കവും’ എന്നത് ഇപ്പോൾ ഒരു ഉപന്യാസത്തിനോ പ്രസംഗത്തിനോപോലും വിഷയമല്ലാതായി! എല്ലാറ്റിനും നമുക്ക് ഒരു പ്രത്യേകതരം വൈബ് മാത്രം മതിയല്ലോ!
-ആർ. രാധാകൃഷ്ണൻ ,പാലക്കാട്
ഗതാഗതക്കുരുക്ക് തീർക്കാൻ പുതുവഴി തേടണം
ദേശീയപാതയുടെ ട്രാഫിക് കുരുക്കുകൾ അഴിക്കുവാൻ ആത്മാർഥമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കരാർ കൊടുക്കുന്നതിനുമുമ്പ് ഉറപ്പാക്കേണ്ട ചിലതുണ്ട്. അടിപ്പാതയും മേൽപ്പാതയും കലുങ്കും നിർമിക്കുമ്പോൾ ഇപ്പോഴുള്ള നല്ല റോഡ് പൊളിച്ച് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. അപ്പോൾ ഇരുവശത്തെയും വാഹന ഗതാഗതത്തിന് അനുയോജ്യമായ റോഡ് തയാറാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയോ ഗതാഗത വകുപ്പിന്റെയോ അനുമതി വാങ്ങണം എന്ന് നിർബന്ധ നിബന്ധന ഉണ്ടാകണം. ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോൾ ഒരു പോലീസുകാരൻ നിന്ന് അയാളുടെ മനോധർമംപോലെ വാഹനനിയന്ത്രണം നടത്തുന്നതിനു പകരം ഡ്രോൺ പോലുള്ള ആധുനിക സംവിധാനം ഉപയോഗിച്ച് ചെയ്യണം. കൂടുതൽ വാഹനനിരയുള്ള ഭാഗത്തെ അവഗണിച്ച് ചെറിയവഴിയിൽനിന്ന് ദേശീയപാതയിലേക്കു കയറുന്ന വാഹനങ്ങൾക്ക് പോലീസുകാർ കൂടുതൽ സമയം കൊടുക്കുന്നത് പതിവാണ്. വഴിതെറ്റിച്ച്, ക്യു നിൽക്കാതെ കടന്നുവന്ന് വരിയിൽ കുത്തിക്കയറ്റുന്ന വാഹനങ്ങളെ ഡ്രോണിലൂടെ നിരീക്ഷിച്ച് പിഴ അടപ്പിക്കാൻ ശ്രദ്ധിച്ചാൽ ഗതാഗതക്കുരുക്ക് നിഷ്പ്രയാസം തടയാം. കെഎസ്ആർടിസി /പ്രൈവറ്റ് ബസുകൾ തുടങ്ങി ക്ഷമയില്ലാത്ത കൂട്ടർ ഉണ്ടാക്കുന്ന കുരുക്ക് അഴിയാൻ സാധാരണയിൽ കൂടുതൽ സമയം എടുക്കാറുണ്ട്. ടോൾ കൊടുത്തു പോകുന്ന വാഹനങ്ങൾ ഫാസ്ടാഗ് പതിച്ചവയാണല്ലോ. പക്ഷേ അവയെല്ലാം സ്ലോ ടാഗ് ഘടിപ്പിച്ച സ്ഥിതിയിലാണ് ഈ ബ്ലോക്കിൽ. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ കുരുക്കിൽ കിടക്കുന്ന വാഹനങ്ങളിൽനിന്നുപോലും ടോൾ പിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ ടോൾ തുകയുടെ 50 ശതമാനം എങ്കിലും റീഫണ്ട് ചെയ്യണം. ജമ്മുവിൽ അങ്ങനെ ഒരു കോടതിവിധി ഉണ്ടെന്ന് എവിടെയോ വായിച്ചു. ജനങ്ങൾക്കുവേണ്ടി നിയമം മാറ്റാൻ നിഷ്പ്രയാസം സാധിക്കും.
ആർ. രാധാകൃഷ്ണൻ, പാലക്കാട്
സുരക്ഷാജീവനക്കാരെ നിയോഗിക്കണം
സർക്കാർ ഓഫീസ് പരിസരത്ത് അലഞ്ഞുനടക്കുന്ന നായ്ക്കളുടെ ആക്രമണം പലയിടത്തും ഉണ്ടാകുന്നുണ്ട്. ഏത് സർക്കാർ ഓഫീസിൽ പോയാലും നിരവധി നായ്ക്കൾ ഓഫീസുകളിലെ വരാന്തയിലും പരിസരത്തും ചുറ്റിത്തിരിഞ്ഞ് നടക്കുന്നത് കാണാം. കോടതി വരാന്തകളിലും സർക്കാർ ആശുപത്രി വരാന്തകളും പരിസരങ്ങളും വിദ്യാഭ്യാസ ഓഫീസുകളുടെ പരിസരവുമെല്ലാം നായ്ക്കൾ താവളം ആക്കിയിരിക്കുകയാണ്. പലപ്പോഴും ജീവനക്കാരും കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഭാഗ്യംകൊണ്ടാണ് നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. അടിയന്തരമായി സുരക്ഷാ ജീവനക്കാരെ സർക്കാർ ഓഫീസ് പരിസരത്ത് നിയോഗിക്കണം.
-റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി
ബസുകളെല്ലാം മെഡിക്കൽ കോളജ് ചുറ്റണമോ?
കോട്ടയം - എറണാകുളം സർവീസ് നടത്തുന്നതിൽ എറെയും പ്രൈവറ്റ് ബസുകളാണ്. ശരവേഗത്തിൽ കുതിക്കുന്ന ബസുകൾ മുഴുവനും മെഡിക്കൽ കോളജു ചുറ്റുന്നു. കോട്ടയം- എറണാകുളം നേരേ സഞ്ചരിക്കേണ്ട യാത്രക്കാർ ധാരാളമുണ്ട്. അവർ മുഴുവൻ, സമയം നഷ്ടപ്പെടുത്തി, ശരീരക്ഷീണവും നേരിട്ട് , ഈ മെഡിക്കൽ കോളജു ചുറ്റേണ്ട ആവശ്യമുണ്ടോ? നേരേ എറണാകുളം/കോട്ടയം പോകേണ്ട യാത്രക്കാരെ ഇങ്ങനെ വലയ്ക്കേണ്ട ആവശ്യം ആർക്കാണ്! ഇപ്പോൾ കോട്ടയം - എറണാകുളം ഓടുന്ന പകുതി ബസുകളെങ്കിലും മെഡിക്കൽ കോളജ് ചുറ്റൽ ഒഴിവാക്കി നേരേ ഓടിക്കണം.... യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടണം.
-അഡ്വ. ഫിലിപ്പ് പഴേന്പള്ളി, കടുത്തുരുത്തി
ഡബിൾ ഡെക്കർ സഞ്ചാരം ക്രമീകരിക്കണം
മൂന്നാറിനു സമാനമായ പ്രകൃതി രമണീയത സഞ്ചാരികൾക്ക് ആസ്വദിക്കാൻ പച്ചപ്പട്ടുവിരിച്ച തേയില തോട്ടങ്ങളുടെ അരികിലൂടെ ഏലപ്പാറ- കുട്ടിക്കാനം- പീരുമേട് റൂട്ടിൽ ഓപ്പണ്‍ ഡബിൾ ഡെക്കർ ബസ് സഞ്ചാരം ക്രമീകരിച്ചാൽ മൂന്നാറിനു ശേഷം മറ്റു റൂട്ടുകളിലും ഇരട്ടി മുന്നേറ്റം ആകും. പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങൾ കാണാനെത്തുന്നവർക്ക് ഓപ്പണ്‍ ഡബിൾ ഡെക്കർ ബസ് ഒരു പുതുമ നിറഞ്ഞ യാത്രയാകും.
-സുനിൽ തോമസ്,റാന്നി
മലയാളത്തിനു നിരാശ
മലയാള ഭാഷയുടെ വ്യാപനത്തിനും പരിപോഷണത്തിനും വേണ്ടി 2015ൽ നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന്, നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ അനുമതി നിഷേധിച്ചുവെന്ന വാർത്ത വലിയ നിരാശയുളവാക്കുന്നതാണ്. കേരളം വലിയ പ്രതീക്ഷ വച്ചു പുലർത്തിയതായിരുന്നു മലയാള ഭാഷാ ബിൽ. ബിൽ നടപ്പായിരുന്നുവെങ്കിൽ മലയാള ഭാഷയുടെ സർവവ്യാപനം സാധ്യമാകുമായിരുന്നു. ഭരണഭാഷ മലയാളമാക്കുക, മത്സരപരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടിയാക്കുക, ജില്ലാ കോടതി വരെയുള്ള കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കുക, ബോർഡുകൾ മലയാളത്തിൽ കൂടിയാക്കുക തുടങ്ങി എല്ലാ രംഗത്തും മലയാളം ഉപയോഗിക്കുന്നതിനുള്ള ഒട്ടേറെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതായിരുന്നു ബിൽ. മലയാളത്തിന്റെ സർവവ്യാപനം നടപ്പാവുകതന്നെ വേണം. ബില്ലിന് അനുമതി നേടാനാകാതെ വന്ന സാഹചര്യത്തിൽ സാധ്യമായ മറ്റു മാർഗങ്ങൾ സർക്കാർ തേടണം.
-മുരളീമോഹൻ മഞ്ചേരി, മലപ്പുറം
സ്കൂളുകളിൽ ഏകീകൃത പഠനസമയം നിലനിർത്തിക്കൂടേ?
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ എൽപി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പത്തുമണി മുതൽ നാലുമണി വരെയും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 9.45 മുതൽ 4.15 വരെയും ഹയർ സെക്കൻഡറി കുട്ടികൾക്ക് രാവിലെ 8.45 മുതൽ 4.30 വരെയും പഠനസമയം ക്രമീകരിക്കുന്നത് സ്കൂൾ കാന്പസിൽ അച്ചടക്കം നിലനിർത്താൻ ഏറെ പ്രയാസകരമാകും. ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾ നേരത്തേയെത്തുകയും വൈകിപ്പോവുകയും ചെയ്യുന്പോൾ എൽപി, യുപി വിഭാഗം കുട്ടികൾ വൈകിയെത്തുകയും നേരത്തേ സ്കൂൾ വിട്ടു പോവുകയും ചെയ്യുന്നത് കുട്ടികളുടെ അച്ചടക്ക പരിപാലനം ഏറെ ശ്രമകരമാക്കും. പ്രത്യേകിച്ച് കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനും അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും താളപ്പിഴകൾ സംഭവിക്കും. മാത്രവുമല്ല, ഏകീകൃത സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കഴിയാതെ വരും. സ്കൂളിലെ മുഴുവൻ കുട്ടികളും ഒത്തുചേരുന്നതിനും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവർക്ക് മറ്റുള്ളവരിൽനിന്ന് പ്രോത്സാഹനം ലഭിക്കുന്നതിനും ഇടയാകാത്ത സാഹചര്യമുണ്ടാകും. കൂടാതെ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമല്ല. എന്നാൽ, പ്രായം കുറഞ്ഞ ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവൃത്തി ദിനവുമാക്കി. പഠനത്തിന്റെ പിരിമുറുക്കത്തിൽനിന്നു മുക്തി നേടേണ്ട ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി മാറ്റുന്നത് കുട്ടികൾക്ക് ഏറെ ആയാസകരമാകും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും നല്ല ശീലങ്ങൾ വളർത്തുന്നതിനും കലാ-കായിക പ്രവൃത്തിപരിചയ പരിശീലനം നേടുന്നതിനും ശനിയാഴ്ചകൾ ലഭ്യമാകണം. ഈ സാഹചര്യങ്ങൾ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പഠന സമയം ഏകീകരിക്കുകയും ശനിയാഴ്ചകളിൽ പഠനം ഒഴിവാക്കുകയും ചെയ്ത് കുട്ടികൾക്ക് കളിച്ച് ഉല്ലസിക്കുന്നതിനും ആയാസരഹിതമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കലാ-കായിക, പ്രവൃത്തിപരിചയ പരിശീലനത്തിന് അവസരം ലഭ്യമാക്കണം. എങ്കിൽ മാത്രമേ അടിയന്തര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കാനും സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും കഴിയൂ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും ശ്രദ്ധിക്കുമല്ലോ.
- റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
തെരുവുനായ്ക്കളെ കൂട്ടിലാക്കണം
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വാക്സിൻ എടുക്കുന്നവരും എടുക്കാത്തവരും അവയുടെ കടിയേറ്റു മരിക്കുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം കടലാസിൽ മാത്രമായിരിക്കുന്നു. തെരുവുകളിൽ നായ്ക്കൾ പെറ്റുപെരുകുകയാണ്. വർഷങ്ങൾക്കുമുന്‍പ് പാലായിൽ മുനിസിപ്പൽ ഏരിയയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചപ്പോൾ അന്നത്തെ മുനിസിപ്പൽ ചെയർമാൻ തെരുവുനായ്ക്കളെ കൂട്ടിലടച്ചു. അന്ന് മുനിസിപ്പാലിറ്റിക്ക് ഫണ്ട് ഉണ്ടായിരുന്നു. ഇന്നാകട്ടെ അവ പട്ടണത്തിൽ കൂട്ടംകൂട്ടമായി റോന്തു ചുറ്റുകയാണ്. തെരുവുനായ്ക്കളെ കൂട് നിർമിച്ച് സംരക്ഷിക്കാൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അധികൃതർ തയാറാകണം. പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ച് ഫണ്ട് പ്രശ്നം പരിഹരിക്കാനാകും. 25 സെന്റ് സ്ഥലം 12 വർഷത്തേക്ക് ലീസിന് വാങ്ങി ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയിലുള്ള മുഴുവൻ തെരുവുനായ്ക്കളെയും കൂട്ടിലടയ്ക്കാൻ കഴിയും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഏതു പ്രതിസന്ധിയും മറികടക്കാനാകും.
ജോസഫ് ചാക്കോ, മരങ്ങാട്ടുപിള്ളി
ലിഫ്റ്റിനും വേണം ചികിത്സ
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിയത് കാരണം കുറേ ദിവസങ്ങളായി ജീവനക്കാരും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടിലാണ്. നാല് നിലകളുള്ള കെട്ടിടത്തില്‍ രോഗികളെ ചുമന്നാണ് എത്തിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ രോഗാതുരമായ ആശുപത്രിയുടെ അവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് ജനങ്ങൾ. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പത്തനംതിട്ട ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ നിസ്സഹായവസ്ഥ നേരിട്ട് ശ്രദ്ധയില്‍പ്പെടുത്തിയതാണ്. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ലിഫ്റ്റ് തകരാര്‍ വിഷയത്തില്‍ എന്തെങ്കിലും നടപടി ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
സുനില്‍ തോമസ്, റാന്നി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
LATEST NEWS
യുപിയിൽ കൊടുംക്രിമിനലിനെ പോലീസ് വെടിവച്ചുകൊന്നു
പഹല്‍ഹാം ഭീകരാക്രമണം: കണ്ണീര്‍തോരാതെ രാജേഷ് നര്‍വാള്‍
യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസ്; ബസ് ജീവനക്കാരൻ അറസ്റ്റിൽ
ദക്ഷിണകൊറിയയിൽ വെള്ളപ്പൊക്കം; നാല് പേർ മരിച്ചു
വാഹനം പാര്‍ക്ക് ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്തു; വനിതാ ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD