യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, May 15, 2022 1:08 AM IST
വി​തു​ര :യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ പ്രേ​ര​ണ കു​റ്റ​ത്തി​ന് യു​വാ​വ് അ​റ​സ്റ്റി​ൽ. മേ​മ​ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച കേ​സി​ലെ പ്ര​തി​യാ​യ വ​ലി​യ വേ​ങ്കോ​ട് അ​രു​ൺ സ​ദ​ന​ത്തി​ൽ കി​ര​ൺ​കു​മാ​ർ (26) നെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 30നാ​ണ് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പെ​ൺ​കു​ട്ടി പ്ര​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം വി​വാ​ഹം ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യി​ലു​മെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കി​ര​ൺ വി​വാ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യ​ക്ക് തൊ​ട്ടു​മു​മ്പ് യു​വ​തി കി​ര​ണു​മാ​യി ദീ​ർ​ഘ​നേ​രം ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

വി​വാ​ഹ​ത്തി​ൽ നി​ന്നും കി​ര​ൺ ഒ​ഴി​ഞ്ഞു മാ​റു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ കി​ര​ണി​നെ അ​റി​യി​ച്ച​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. ഫോ​ൺ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് പ്ര​തി​ക്കെ​തി​രെ തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്.