നേ​മ​ത്ത് ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​നു നേ​രെ ക​ല്ലേ​റ്
Saturday, September 24, 2022 12:10 AM IST
നേ​മം : പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നി​ടെ ബ​സു​ക​ള്‍​ക്ക് നേ​രെ ഉ​ണ്ടാ​യ ക​ല്ലേ​റി​ല്‍ ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ര്‍​ന്നു. പാ​പ്പ​നം​കോ​ട് തു​ല​വി​ള​യി​ല്‍ വ​ച്ചാ​ണ് രാ​വി​ലെ ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ലെ ബ​സി​നു​നേ​രെ​യാ​ണ് ആ​ദ്യം ക​ല്ലേ​റു​ണ്ടാ​യ​ത്. ബ​സി​ന്‍റെ ഗ്ലാ​സി​ൽ കൊ​ണ്ടി​ല്ല. തൊ​ട്ടു​പി​ന്നാ​ലെ പി​റ​കെ വ​ന്ന ത​മി​ഴ്നാ​ട് ബ​സി​നു​നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ത​മ്പാ​നൂ​രി​ല്‍ നി​ന്നും നാ​ഗ​ര്‍​കോ​ലി​ലേ​ക്കു പോ​യ ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ന്നു. ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ല്ലേ​റി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ന​രു​വാ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​ട​വൂ​ർ​പ്പാ​റ​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്

വെ​ഞ്ഞാ​റ​മൂ​ട് : പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ കോ​ലി​യ​ക്കോ​ട് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കി​ഴ​ക്കേ​കോ​ട്ട​യി​ൽ നി​ന്നും ലു​ലു മാ​ൾ വ​ഴി വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ആ​ർ​എ​കെ 66 ന​മ്പ​ർ വേ​ണാ​ട് ബ​സി​നു നേ​രെ​യാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ മു​ഖം മൂ​ടി ധ​രി​ച്ച ര​ണ്ടു​പേ​രാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. ക​ല്ലേ​റി​ൽ ബ​സി​ന്‍റെ ലൈ​റ്റു​ക​ൾ ത​ക​ർ​ന്നു. സി​ഐ സൈ​ജു നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.