സ്മാ​ർ​ട്ട് സ​ർ​വീ​സ് ടെ​ക്നോ​ള​ജി​യു​മാ​യി ജോ​ണ്‍​സ​ണ്‍ ലി​ഫ്റ്റ്
Saturday, September 24, 2022 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: ലി​ഫ്റ്റു​ക​ളു​ടെ​യും എ​സ്ക​ലേ​റ്റ​റു​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളാ​യ ജോ​ണ്‍​സ​ണ്‍ ലി​ഫ്റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഐ​ഒ​ടി അ​ധി​ഷ്ഠി​ത വ​യ​ർ​ലെ​സ് സോ​ഫ്റ്റ് വെ​യ​റാ​യ വാ​ച്ചി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ മ​ന​സി​ലാ​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ലി​ഫ്റ്റി​ലെ ഐ​ഒ​ടി ഉ​പ​ക​ര​ണം വ​ഴി നി​ങ്ങ​ളു​ടെ ലി​ഫ്റ്റു​ക​ളെ ഡാ​റ്റാ സെ​ന്‍റ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വ​യ​ർ​ലെ​സ് സോ​ഫ്റ്റ് വെ​യ​റാ​ണ് വാ​ച്ച്. ലി​ഫ്റ്റു​ക​ളു​ടെ ത​ത്സ​മ​യ നി​രീ​ക്ഷ​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ന​ടി ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നും ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള​തു​മാ​ണ് ഈ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ.

പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് തു​ട​ങ്ങി

കോ​വ​ളം : വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് പേ​വി​ഷ ബാ​ധ​യ്ക്കെ​തി​രാ​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ മം​ഗ​ല​ത്ത്കോ​ണ​ത്ത് ന​ട​ത്തി​യ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ​പ്രി​യ, വാ​ർ​ഡ് മെ​മ്പ​ർ ആ​ർ.​വി. രാ​ജേ​ഷ് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, വെ​ണ്ണി​യൂ​ർ മൃ​ഗാ​ശു​പ​ത്രി വെ​റ്റി​ന​റി സ​ർ​ജ​ൻ ആ​ശാ വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്ക് ലൈ​സ​ൻ​സും ന​ൽ​കും. തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ നാ​യ​ക​ളെ പ്ര​ത്യേ​ക ഷെ​ൽ​ട്ട​ർ ഉ​ണ്ടാ​ക്കി പാ​ർ​പ്പി​ക്കും, നാ​യ​ക​ളു​ടെ ജ​ന​ന നി​യ​ന്ത്ര​ണ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കും.