യു​വാ​വി​നെ ബ​ന്ധു​വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, September 26, 2022 1:13 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ബ​ന്ധു​വീ​ട്ടി​ല്‍ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ​ക്കാ​ട് ശ്രീ​വ​രാ​ഹം മു​ട്ട​ത്ത​റ തെ​ക്കേ മാ​മ്പ​ഴ വീ​ട്ടി​ല്‍ രാ​മ​ന്‍​കു​ട്ടി നാ​യ​രു​ടെ മ​ക​ന്‍ രാ​ജ്മോ​ഹ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് പാ​പ്പ​നം​കോ​ട്ടെ ഒ​രു ബ​ന്ധു​വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ന് മു​മ്പ് രാ​ജ്മോ​ഹ​ന്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ലൈ​വ് വ​ന്നി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി ക​ര​മ​ന പോ​ലീ​സ് അ​റി​യി​ച്ചു. രാ​ജ്മോ​ഹ​ന് ഭാ​ര്യ​യും ഒ​രു കു​ഞ്ഞു​മു​ണ്ട്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍.