സം​വി​ധാ​യ​ക​ൻ അ​ശോ​ക​ന് ഇ​ന്ന് ത​ല​സ്ഥാ​നം വി​ട ന​ൽ​കും
Monday, September 26, 2022 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സി​നി​മ സം​വി​ധാ​യ​ക​ൻ അ​ശോ​ക​ന് ഇ​ന്ന് ത​ല​സ്ഥാ​നം വി​ട ന​ൽ​കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10.30 വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ദേ​ഹം തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് വ​ർ​ക്ക​ല​യി​ലെ പു​ല്ലാ​നി​ക്കോ​ട് കു​ടും​ബ​വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും.
വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ക്കും. സം​വി​ധാ​യ​ക​നും ഐ​ടി വ്യ​വ​സാ​യ സം​രം​ഭ​ക​നു​മാ​യ വ​ർ​ക്ക​ല സ്വ​ദേ​ശി രാ​മ​ൻ അ​ശോ​ക് കു​മാ​ർ (60) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ന്ത​രി​ച്ച​ത്. അ​ശോ​ക​ൻ എ​ന്ന പേ​രി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​ന രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് പേ​രു ഉ​റ​പ്പി​ച്ച അ​ദ്ദേ​ഹം വ​ർ​ണ്ണം സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു. അ​ശോ​ക​ൻ താ​ഹ കൂ​ട്ടു​കെ​ട്ടി​ൽ നി​ര​വ​ധി സി​നി​മ​ക​ൾ പി​റ​വി കൊ​ണ്ടു. ശ​ശി​കു​മാ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ശോ​ക​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ 35 ൽ ​അ​ധി​കം സി​നി​മ​ക​ളി​ൽ സം​വി​ധാ​ന സ​ഹാ​യി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.വി​വാ​ഹ​ത്തി​നു​ശേ​ഷം സിം​ഗ​പ്പൂ​രി​ൽ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം മാ​റ്റി​യ അ​ശോ​ക​ൻ ബി​സി​ന​സി​ൽ മു​ഖ്യ​ശ്ര​ദ്ധ പ​തി​പ്പി​ച്ചു.
അ​തി​നി​ടെ കൈ​ര​ളി ടി​വി​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണാ​പ്പു​റ​ങ്ങ​ൾ എ​ന്ന ടെ​ലി​ഫി​ലിം സം​വി​ധാ​നം ചെ​യ്തു. അ​തി​ന് ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച ടെ​ലി​ഫി​ലി​നു​ള്ള സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു.​ഗ​ൾ​ഫി​ലും കൊ​ച്ചി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ബ്രോ​ണ്‍ എ​ന്ന ഐ​ടി ക​ന്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്നു. ഭാ​ര്യ: സീ​ത. ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥിയാ​യ അ​ഭി​രാ​മി മ​ക​ളാ​ണ്.