ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക​ണ്ണൂ​ർ ബി​ഷ​പ്പും സം​ഘ​വു​മെ​ത്തി
Tuesday, September 27, 2022 11:21 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​തി​ജീ​വ​ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക​ണ്ണൂ​ർ ബി​ഷ​പ്പും സം​ഘ​വു​മെ​ത്തി. ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും സ​മ​രം​ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​ധി​കൃ​ത​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ശ​ക്തി പ​ക​ർ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ്പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല​യും കെ​എ​ൽ​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഭാ​ര​വാ​ഹി​ക​ളും എ​ത്തി​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന 43-ാം ദി​വ​സ​ത്തെ സ​മ​രം ആ​ർ​ച്ച്ബി​ഷ​പ് ഡോ.​എം. സൂ​സാ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഫാ.​എ​ബി​ൻ സ്റ്റാ​ൻ​ലി​വ​ർ​ഗീ​സ് തോ​മ​സ്, സു​ശീ​ല ക്രി​സ്റ്റി​ല്‍, മാ​ഗ്ലി​ൻ പീ​റ്റ​ർ ,വ​ർ​ഗീ​സ് അ​പ്ലോ​ൺ​സ്, ജോ​യി ജേ​ക്ക​ബ്, മേ​ബി​ൾ എ​ന്നി​വ​ർ നി​രാ​ഹാ​ര​മി​രു​ന്നു. വ​ലി​യ വേ​ളി തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഫാ. ​ലെ​നി​ൻ ഫെ​ർ​ണാ​ണ്ട​സ് ക്യാ​പ്റ്റ​നാ​യി​രു​ന്നു.​ഫാ.​വി​ല്യം​രാ​ജ് (മു​ൻ കെ​ആ​ർ​എ​ൽ​സി​സി​സെ​ക്ര​ട്ട​റി) ക​ണ്ണൂ​ർ ബി​ഷ​പ്പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല, ആ​ന്‍റ​ണി നെ​റോ​ണ,(കെ​എ​ൽ​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്),ര​തീ​ഷ് ആ​ന്‍റ​ണി(​കെ​എ​ൽ​സി​എ​ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ്),ഫാ.​ബെ​ന്നി പൂ​ത്താ​റ​യി​ൽ (കെ​ആ​ർ​എ​ൽ​സി​സി എ​ക്സി​ക്യൂ​ട്ടീ​വ്), ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് (പി​ലാ​ത്ത​റ ഫൊ​റോ​നാ വി​കാ​രി),ഫാ. ​തോം​സ​ൺ കൊ​റ്റി​യ​ത്ത് (ഡ​യ​റ​ക്ട​ർ ഡി​സി​എം​എ​സ് )ജോ​ൺ ബാ​ബു(​കെ​എ​ൽ​സി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി), ഗോ​ഡ്സ​ൺ ഡി​ക്രൂ​സ്, കെ.​എ​ച്ച്. ജോ​ൺ, ഫാ. ​റോ​യ് നെ​ടും​താ​ന,ജോ​ർ​ജ് ജോ​സ​ഫ്, യു​വ​ദീ​പ്തി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ജെ​റി​ക്കോ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ ഇ​ര​യു​മ്മ​ൻ​തു​റ എ​ന്നി​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വ​ന്നു. ഫാ. ​ജെ​യിം​സ് കു​ല്ലാ​സ്, ഫാ.​തീ​യോ ഡേ​ഷ്യ​സ് ഡി​ക്രൂ​സ്,ഫാ. ​ശാ​ന്ത​പ്പ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​ഷാ​ജി​ൻ ജോ​സ് , ഫാ.​മൈ​ക്കി​ൾ​തോ​മ​സ്,ഫാ.​ജ​നി​സ്റ്റേ​ൻ , ജോ​സ​ഫ് ജോ​ൺ​സ​ൺ , ജോ​യ് ജെ​റാ​ൾ​ഡ്, ജോ​യ് വി​ൻ​സെ​ന്‍റ് ക​മ​ലം ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.