പെ​രു​മ്പാ​മ്പി​നെ ചാ​ക്കി​ലാ​ക്കാൻ എ​സ്ഐയും
Thursday, October 6, 2022 12:15 AM IST
കാ​ട്ടാ​ക്ക​ട: ന​ഴ്സ​റി​യി​ൽ ഭീ​തി പ​ര​ത്തി​യ പെ​രു​മ്പാ​മ്പി​നെ എ​സ്‌​ഐ എ​ത്തി ചാ​ക്കി​ലാ​ക്കി.മാ​റ​ന​ല്ലൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ണ്ട​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 10. 30 ഓ​ടെ​യാ​ണ് സം​ഭ​വം. ന​ഴ്സ​റി​ക്ക് സ​മീ​പ​ത്താ​യി പെ​രു​മ്പാ​മ്പി​നെ ക​ണ്ട​താ​യും വ​ഴി​യാ​ത്ര​ക്കാ​ർ ഭ​യ​ന്നു നി​ൽ​ക്കു​ന്ന​താ​യും മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഫോ​ൺ‌ സ​ന്ദേ​ശം എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്ഐ കി​ര​ൺ ശ്യാ​മും സം​ഘ​വം സ്ഥ​ല​ത്തെ​ത്തി​യ​ത്.
തു​ട​ർ​ന്ന് പാ​ന്പി​നെ ക​ണ്ടെ​ത്തി ചാ​ക്കി​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പി​നെ അ​റി​യി​ച്ച​ത്. രാ​ത്രി​യോ​ടെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ത്തി പാ​മ്പി​നെ ഏ​റ്റെ​ടു​ത്തു. മു​ൻ​പ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത വേ​ദി​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച ആ​ളെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​യ​പ്പോ​ൾ അ​യാ​ളെ ര​ക്ഷി​ക്കാ​നാ​യി അ​യാ​ളു​ടെ പു​റ​ത്ത് സു​ര​ക്ഷാ ക​വ​ച​മാ​യി കി​ട​ന്ന് ത​ല്ലേ​റ്റു​വാ​ങ്ങി​യ ആ​ളാ​ണ് എ​സ്ഐ കി​ര​ൺ ശ്യാം.

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്
ട്രാ​ൻ​സ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ

നെ​യ്യാ​റ്റി​ൻ​ക​ര: ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​രു​ടെ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി​ക്കെ​തി​രെ ഒ​രു കൈ​യൊ​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​കെ. ര​ഞ്ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോഗത്തിൽ വി. ​കേ​ശ​വ​ൻ​കു​ട്ടി, സു​ശീ​ല​ൻ മ​ണ​വാ​രി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ജി​ജോ, എ​ൻ.​എ​സ്. വി​നോ​ദ്, ആ​ർ. ര​ഘു , കെ.​സി. വി​പി​ൻ​ദാ​സ്, എ​സ്.​ആ​ർ. ഗി​രീ​ഷ്, എം. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.