ന​വീ​ക​രി​ച്ച ചേ​മ്പ്ര​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 6, 2022 11:30 PM IST
പേ​രൂ​ര്‍​ക്ക​ട: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ വ​ട്ടി​യൂ​ര്‍​ക്കാ​വ് വാ​ര്‍​ഡി​ലെ ചേ​മ്പ്ര​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നു​ള്ള 30 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തി​ന്‍റെ നാ​ലു വ​ശ​ത്തും സം​ര​ക്ഷ​ണ​ഭി​ത്തി​നി​ര്‍​മി​ച്ചും ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കു​ക​യും ചെ​യ്തു. ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍​വ​ഹി​ച്ചു.

വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വീ​ക​രി​ച്ച കു​ള​ത്തി​ല്‍ വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യും മ​ന്ത്രി നി​ക്ഷേ​പി​ച്ചു. ട്രി​ഡ ചെ​യ​ര്‍​മാ​ന്‍ കെ.​സി വി​ക്ര​മ​ന്‍ , സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡി.​ആ​ര്‍. അ​നി​ല്‍, സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ കെ. ​രാ​ജേ​ഷ്, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ പി. ​ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.