ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ വെ​ട്ടി​ക്കൊ​ന്നു
Monday, November 28, 2022 11:28 PM IST
പാ​റ​ശാ​ല: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്നു. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര പു​തു​ക്കു​ള​ങ്ങ​ര ബ്ര​ബി​ന്‍ കോ​ട്ടേ​ജി​ല്‍ ചെ​ല്ല​പ്പ​ന്‍ (56)നെ​യാ​ണ് ഭാ​ര്യ ലൂ​ര്‍​ദ്മേ​രി (53) കൊ​ല​പ്പെ​ടു​ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം. ക​രി​പ്പെ​ട്ടി നി​ര്‍​മി​ച്ചു സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ബി​സി​ന​സ് ന​ട​ത്തു​ന്ന ചെ​ല്ല​പ്പ​ന്‍ ഒ​രു കോ​ടി​യി​ല്‍​പ്പ​രം രൂ​പ പ​ലി​ശ​യ്ക്ക് എ​ടു​ത്തി​രു​ന്നു. ഇ​ട​പാ​ടു​കാ​ര്‍ നി​ത്യ​വും വീ​ടി​നു മു​മ്പി​ല്‍ വ​ന്ന് പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്ന​താ​യും ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും ലൂ​ര്‍​ദ്മേ​രി പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ചെ​ല്ല​പ്പ​നും ഭാ​ര്യ ലൂ​ര്‍​ദ്മേ​രി​യും മ​ക​ള്‍ ഏ​യ്ഞ്ച​ലും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി ഒ​ന്നി​ന് ബ​ഹ​ളം കേ​ട്ട് ഉ​ണ​ർ​ന്ന മ​ക​ളോ​ട് നി​ന്‍റെ അ​ച്ഛ​നെ ഞാ​ന്‍ കൊ​ന്നു​വെ​ന്ന് അ​മ്മ പ​റ​ഞ്ഞെ​ന്ന് ഏ​യ്ഞ്ച​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. നി​ല​വി​ളി കേ​ട്ട് ഒാ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ലൂ​ര്‍​ദ്മേ​രി​യെ അ​ടു​ത്തു​ള്ള മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.പാ​റ​ശാ​ല പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച കോ​ടാ​ലി​യും ക​ണ്ടെ​ത്തി. മൂ​ന്നോ​ളം വെ​ട്ടു​ക​ൾ മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ര്‍​ഷ​ങ്ങ​ളാ​യി ലൂ​ര്‍​ദ​മേ​രി മാ​ന​സി​ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​തേ​ടി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.
റൂ​റ​ല്‍ എ​സ്പി ശി​ല്പ, എ​എ​സ്പി ഫ​റാ​ഷ് ,സി​ഐ ഹേ​മ​ന്ത് കു​മാ​ര്‍ ,എ​എ​സ്ഐ​മാ​രാ​യ ശി​വ​കു​മാ​ര്‍ ,വേ​ല​പ്പ​ന്‍,വ​നി​താ കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ ഷീ​ജ,മി​നി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ള്ള​ത്. ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ള​യാ​ള വി​ദ​ഗ്ധ​ര്‍​എ​ന്നി​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. നടപടികൾ പൂർത്തിയാക്കി മൃ​ത​ദേ​ഹം ഉ​ദ​യ​ന്‍​കു​ള​ങ്ങ​ര ആ​ന​ക്കു​ന്ന് ആ​ര്‍​സി ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ച്ചു. ബ്ര​ബി​ന്‍ (എ​എം​വി ),സു​മി, ഏ​യ്ഞ്ച​ല്‍ മേ​രി, എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.