മു​ള​കു​പൊ​ടി വി​ത​റി മാ​ല ക​വ​ര്‍​ച്ച : ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍
Thursday, December 1, 2022 12:15 AM IST
പേ​രൂ​ര്‍​ക്ക​ട: വ​യോ​ധി​ക​ന്‍റെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി​യ​ശേ​ഷം മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി. തെ​ങ്കാ​ശി പു​ളി​യ​ങ്കു​ടി തെ​ക്കെ തെ​രു​വ് കീ​ഴെ പ​ള്ളി​വാ​സ​ല്‍ ഹൗ​സ്ന​മ്പ​ര്‍ 22-ല്‍ ​മൊ​ഹി​ദീ​ന്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്ന​പ്പു​ഴ ജം​ഗ്ഷ​നി​ല്‍ മു​റു​ക്കാ​ന്‍​ക​ട ന​ട​ത്തു​ന്ന ജോ​ണ്‍​സ​ണ്‍ ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക​ട​പൂ​ട്ടി വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​യാ​ണ് പ്ര​തി ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച് മൂ​ന്നു പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​ത്. സി​സി​ടി​വി, മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. സ​മീ​പ​ത്തെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് സി​ഐ റോ​ജ്, എ​സ്ഐ ദ​ര്‍​ശ​ക്, എ​സ് സി​പി​ഒ പ്ര​ശാ​ന്ത്, സ്പെ​ഷ​ല്‍ ക്രൈം ​ടീ​മി​ലെ എ​സ്ഐ​മാ​രാ​യ അ​രു​ണ്‍, യ​ശോ​ധ​ര​ന്‍, എ​എ​സ്ഐ സാ​ബു, എ​സ് സി​പി​ഒ മ​ണി​ക​ണ്ഠ​ന്‍, സി​പി​ഒ ദീ​പു​രാ​ജ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി റി​മാ​ന്‍​ഡി​ലാ​ണ്.