ദ​ന്പ​തി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, December 2, 2022 1:57 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ദ​ന്പ​തി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​റ​മ​ണ്‍​ക​ര ആ​ന​ന്ദ് ന​ഗ​ർ എ​എ​ൻ​ആ​ർ​എ 129 ൽ ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ(60), ഭാ​ര്യ ല​ത(55) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഇ​വ​രു​ടെ ഏ​ക മ​ക​ൾ പ​ത്ത് വ​ർ​ഷം മു​ന്പാ​ണ് മ​രി​ച്ച​ത്.

തു​ട​ർ​ന്ന് കു​ര്യാ​ത്തി​യി​ലെ കു​ടും​ബ​വീ​ട് വി​റ്റ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​ര​മ​ന​യി​ൽ ന​ട​ത്തി​യി​രു​ന്ന ഹോ​ട്ട​ലും പ​ഴ​ക്ക​ട​യും നി​ർ​ത്തി​യി​രു​ന്നു. ബ​ന്ധു​ക്ക​ള​ട​ക്കം ആ​രു​മാ​യും സ​ഹ​ക​ര​ണ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടാ​ണ് ഇ​വ​ർ ജീ​വി​ച്ചി​രു​ന്ന​ത്. ആ​രും സ​ഹ​ക​രി​ക്കാ​നി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട ജീ​വി​ത​മാ​യ​തി​നാ​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു എ​ന്ന് എ​ഴു​തി​യ കു​റി​പ്പ് വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ൻ​ക്വി​സ്റ്റ് ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഇ​ന്ന് പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ക്കും.