്വി​ദി​ന ശി​ല്പ​ശാ​ല ഇ​ന്നു മു​ത​ൽ
Friday, December 2, 2022 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വ​ളം വെ​ള്ളാ​ർ ക്രാ​ഫ്ട് വി​ല്ലേ​ജി​ൽ ജൈ​വ അ​ധി​നി​വേ​ശം പ്ര​വ​ണ​ത​ക​ളും ഭീ​ഷ​ണി​ക​ളും നി​യ​ന്ത്ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന ശി​ല്പ​ശാ​ല ഇ​ന്ന് ആ​രം​ഭി​ക്കും.രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​ക്യ രാ​ഷ്ട്ര​സ​ഭ​യി​ലെ ഡോ. ​ഷി​രോ​മ സ​ത്യ​പാ​ല, നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് ഫി​ഷ് ജ​ന​റ്റി​ക്സ് റി​സോ​ഴ്സ് മു​ൻ ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​ൻ. സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. നൂ​റി​ൽ​പ​രം ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കും. 70 ല​ധി​കം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.​വ​നം, സ​മു​ദ്രം, ശു​ദ്ധ​ജ​ലം, കാ​ർ​ഷി​ക മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധി​നി​വേ​ശം സം​ബ​ന്ധി​ച്ചാ​ണ് ശി​ല്പ​ശാ​ല ന​ട​ത്തു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ അ​ധി​നി​വേ​ശം സം​ബ​ന്ധി​ച്ച് ക​ര​ട് രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​സി. ജോ​ർ​ജ് തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അം​ഗ​ങ്ങ​ളാ​യ ഡോ.​കെ. സ​തീ​ഷ്കു​മാ​ർ, കെ.​വി. ഗോ​വി​ന്ദ​ൻ, ഡോ. ​ടി.​എ​സ്. സ്വ​പ്ന, ഡോ. ​കെ.​ടി. ച​ന്ദ്ര​മോ​ഹ​ൻ, ഡോ. ​സ​ന്തോ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.