തൊ​ഴു​വ​ൻ​കോ​ട് പൊ​ങ്കാ​ല ഫെ​ബ്രു​വ​രി അ​ഞ്ചി​ന്
Wednesday, January 25, 2023 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​കാ​വ് തൊ​ഴു​വ​ൻ​കോ​ട് ശ്രീ​ചാ​മു​ണ്ഡീ​ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. പൊ​ങ്കാ​ല ഫെ​ബ്രു​വ​രി അ​ഞ്ചി​ന്. ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു​വ​രെ രാ​വി​ലെ അ​ഞ്ചി​ന് ഗ​ണ​പ​തി ഹോ​മം, രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ഖ​ണ്ഡ നാ​മ​ജ​പം, രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​ന്പ​തു​വ​രെ ന​വ​ഗ്ര​ഹ ഹോ​മ​വും ന​വ​ഗ്ര​ഹ പൂ​ജ​യും വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ ശ്രീ​ച​ക്ര പൂ​ജ​യും ന​ട​ക്കും.
ഫെ​ബ്രു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 5.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ പൊ​ങ്കാ​ല. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സ​പ്താ​ഹം. രാ​ത്രി ഏ​ഴു​മു​ത​ൽ ഉ​രു​ൾ. പു​ല​ർ​ച്ചെ 3.30ന് ​ഗു​രു​സി​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും. ഇ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു​വ​രെ രാ​ത്രി എ​ട്ടി​ന് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​ത്രി 8.30ന് ​എം. ജ​യ​ച​ന്ദ്ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ഫെ​ബ്രു​വ​രി മൂ​ന്നി​ന് രാ​ത്രി 8.30ന് ​കെ.​ജി. മാ​ർ​ക്കോ​സും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യു​ണ്ടാ​കും.പൊ​ങ്കാ​ല ദി​വ​സം രാ​വി​ലെ 5.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ പൊ​ങ്കാ​ല​യി​ടാ​മെ​ന്നും ക്ഷേ​ത്ര ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ബോ​ബ​ൻ അ​റി​യി​ച്ചു.

ബ​സി​ൽ കാ​ർ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

കാ​ട്ടാ​ക്ക​ട: നി​ർത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ കാ​ർ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ പേ​യാ​ട് പ​ള്ളി​മു​ക്ക് സ്കൂ​ളി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​ള്ള​റ​ട കി​ളി​യൂ​ർ സ്വ​ദേ​ശി ശ്യാ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്.