നേ​മ​ത്ത് പോ​ലീ​സ് ലാ​ത്തി വീ​ശി
Wednesday, January 25, 2023 11:35 PM IST
നേ​മം : ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ച നേ​മ​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​താ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്.
രാ​ത്രി ഏ​ഴി​ന് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​തോ​ടെ ശാ​ന്തി​വി​ള​യി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യ ബി​ജെ​പി ,യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ വെ​ള്ളാ​യ​ണി വ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ ചാ​ടി​ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി ഇ​തി​നി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​യ്ക്ക് ഓ​ടി വ​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. ലാ​ത്തി​യ​ടി​യി​ൽ നാ​ല് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ടി​യേ​റ്റു. പി​ന്നീ​ട് പോ​ലീ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു​വ​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നേ​മം ഷ​ജീ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ഷാ ​പാ​ലോ​ട്, ജ​മീ​ർ, ഋ​ഷി തു​ട​ങ്ങി​യ​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ബി​ജെ​പി നേ​താ​ക്ക​ളാ​യ എം.​ആ​ർ.​ഗോ​പ​ൻ, ശാ​ന്തി​വി​ള വി​നോ​ദ്, മേ​ലാം​കോ​ട് ബി​ജു, നേ​മം സ​ജി, യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളാ​യ പാ​പ്പ​നം​കോ​ട് ന​ന്ദു, വി​ഷ്ണു​ന​ന്പൂ​തി​രി, നീ​റ​മ​ണ്‍​ക​ര രാ​ജേ​ഷ്, ജ​ല​ജ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഫോ​ർ​ട്ട് എ.​സി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് ശ​ക്ത​മാ​യ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വ്യ​ന്യാ​സി​ച്ചി​രു​ന്നു.