സെന്റ് ജോണ്‍സ് മോഡല്‍ സ്കൂള്‍ വാര്‍ഷികവും യത്രയയപ്പും
1262260
Thursday, January 26, 2023 12:04 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ എച്ച്എസ്എസില്‍ 66-ാമത് വാഷിക സമ്മേളനവും യാത്രയയപ്പും നിയമസഭാ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ രൂപതാ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷനായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യസന്ദേശം നല്കി. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകരായ കെ.എ. റോസിലി, അന്നമ്മ ഏബ്രഹാം, ജോസഫ് സേവിയര്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. പിടിഎ പ്രസിഡന്റ് ഡോ. ഗ്ലാഡ്സ്റ്റണ് രാജ്, അധ്യാപക പ്രതിനിധി ഡോ. ജിബു തോമസ്, സ്കൂള്‍ ചെയര്മാന് അഭിനന്ദ് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചരുവില്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് റാണി എം. അലക്സ് നന്ദിയും പറഞ്ഞു.
അന്നമ്മ ഏബ്രഹാം മറുപടി പ്രസംഗം നടത്തി. കലാകായിക രംഗങ്ങളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് ഡോ. ജോര്‍ജ് ഓണക്കൂര്‍ ട്രോഫികള്‍ സമ്മാനിച്ചു.